തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ റിമാന്‍ഡ് പ്രതി മരണപ്പെട്ടു. ഞാണ്ടൂര്‍കോണത്ത് താമസിക്കുന്ന അജിത് (37) ആണ് ഇന്നലെ രാത്രി പതിനൊന്നരയോടെ മരിച്ചത്. വൈറൽ അണുബാധയാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം.
യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ അജിത്തിനെ കസ്റ്റഡിയില്‍ എടുത്ത സമയത്ത് ശരീരത്തില്‍ ക്ഷതമേറ്റിരുന്നതായി പോലീസ് പറയുന്നു. കളിച്ചപ്പോള്‍ വീണതാണെന്ന് യുവാവ് പറഞ്ഞിരുന്നതായി പോലീസ് വ്യക്തമാക്കി. കസ്റ്റഡി റിപ്പോര്‍ട്ടില്‍ ഇക്കാര്യമുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി. വീഴ്ചയിലുണ്ടായ പരിക്ക് അണുബാധയ്ക്ക് കാരണമായെന്നാണ് കരുതുന്നത്.
ശനിയാഴ്ച നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഞായറാഴചയാണ് അജിത്തിനെയും കൂട്ടരെയും കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ഇവരെ ജയിലിലേക്ക് മാറ്റി. അവിടെ വച്ച് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായെന്നും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പോലീസ് പറയുന്നു.
അതേസമയം, യുവാവ് മരണപ്പെട്ടതിന് പിന്നില്‍ പോലീസ് മര്‍ദനമാണെന്ന പരാതി ഉയരുകയാണ്. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായ ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: