ചെന്നൈ: തമിഴ്നാടിനെ ഇന്ത്യയ്ക്ക് പുറത്ത് പ്രത്യേക രാജ്യമാക്കണമെന്ന ഡിഎംകെ എംപി എ. രാജയുടെ പ്രസ്താവന രാജ്യദ്രോഹക്കുറ്റമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ.
ഇന്ത്യന്‍ ഭരണഘടനയുടെ പശ്ചാത്തലത്തില്‍ എ. രാജ തമിഴ്നാടിനെ പ്രത്യേക രാജ്യമാക്കണമെന്ന് പ്രഖ്യാപിച്ചത് ഗുരുതരമായ കുറ്റമാണ്. അത് ദേശവിരുദ്ധ പ്രസ്താവനയാണ്. – അണ്ണാമലൈ പറഞ്ഞു.
തമിഴ്നാടിന്റെ സ്വയംഭരണാവകാശം വെട്ടിക്കുറക്കുന്നതുവഴി സ്വതന്ത്ര തമിഴ് രാജ്യമെന്ന വാദത്തിലേക്ക് ഡിഎംകെ സര്‍ക്കാരിനെ തള്ളിവിടരുതെന്നായിരുന്നു ഞായറാഴ്ച നടന്ന സമ്മളനത്തില്‍ എ. രാജ പ്രസ്താവിച്ചത്. ഡിഎംകെ സ്ഥാപകന്‍ പെരിയാര്‍ മരിക്കുന്നതുവെര തമിഴ് രാജ്യത്തിന് വേണ്ടി വാദിച്ചയാളാണ്. ഡിഎംകെ ജനാധിപത്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി അത് മാറ്റിവെച്ചിരിക്കുകയാണെന്നും സ്വതന്ത്ര തമിഴക രാജ്യമെന്ന ആവശ്യത്തിലേക്ക് ഡിഎംകെയെ പ്രേരിപ്പിക്കരുതെന്നാണ് എ. രാജ നാമക്കലില്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസം നാമക്കലില്‍ നടന്ന ഡിഎംകെ യോഗത്തിലാണ് ഡിഎംകെ നേതാവ് എ. രാജ 60 വര്‍ഷം മുന്‍പുള്ള സ്വതന്ത്ര തമിഴ്നാടിന് വേണ്ടി വീണ്ടും സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്. തമിഴ്നാടിന് ആവശ്യമായ സ്വയം ഭരണാധികാരം നല്‍കണമെന്ന് നാമക്കല്‍ നടന്ന യോഗത്തില്‍ എ. രാജ പ്രധാനമന്ത്രി മോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും ആവശ്യപ്പെട്ടിരുന്നു. തമിഴ്നാടിനെ കേന്ദ്രത്തിന്റെ ദയയില്‍ വിടുന്ന രീതി അനുവദിക്കാനാവില്ലെന്നും രാജ പ്രസ്താവിച്ചിരുന്നു.
നീലഗിരീസില്‍ നിന്നുള്ള എംപി കൂടിയായ രാജ മുഖ്യമന്ത്രി സ്റ്റാലിന് ഇരിക്കുന്ന വേദിയിലാണ് ഇത്തരമൊരു വെല്ലുവിളി ഉയര്‍ത്തിയത്. “തങ്ങളുടെ നേതാവ് പെരിയാര്‍ മരണം വരെയും ഭാരതത്തില്‍ നിന്നും വേറിട്ട തമിഴ്നാടിന് വേണ്ടി വാദിച്ച നേതാവായിരുന്നെന്നും എന്നാല്‍ ഈ ആശയത്തെ പിന്നീടുള്ളവര്‍ മാറ്റിവെച്ച് ഭാരതത്തിന്റെ അഖണ്ഡതയ്ക്കും ജനാധിപത്യത്തിനും വേണ്ടി ഫെഡറലിസം സ്വകരിക്കുകയായിരുന്നു.” – രാജ വെല്ലുവിളിച്ചിരുന്നു.
ഇന്ത്യയില്‍ നിന്നും വേറിട്ട് തമിഴ് രാജ്യം വേണമെന്ന ഭരണാഘടനാ വിരുദ്ധമായ ആവശ്യമുയര്‍ത്തിയ ഡിഎംകെ എംപി എ. രാജയെ ദേശീയ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജയിലിലടയ്ക്കണമെന്ന് സുബ്രഹ്മണ്യം സ്വാമിയും പ്രതികരിച്ചിരുന്നു. .
ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന എ. രാജ ഈ പ്രസ്താവന വഴി ജാമ്യ വ്യവസ്ഥ ലംഘിച്ചിരിക്കുകയാണെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. കുറച്ച് കാലത്തേക്ക് രാജയെ ഈ പ്രസ്താവനയുടെ പേരില്‍ ജയിലിലടക്കണം. ജാമ്യം ലഭിക്കുന്നതിന് മുന്‍പ് 2ജി അഴിമതിക്കേസില്‍ സുദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞ ആളാണ്. ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന രാജ ജാമ്യ വ്യവസ്ഥ ലംഘിച്ചു. അധികം തടസ്സമില്ലാതെ അദ്ദേഹത്തെ വീണ്ടും ജയിലിലയയ്ക്കാന്‍ സാധിക്കും,”- സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: