ന്യൂദല്‍ഹി: ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ പി. ഗോപിനാഥന് നായരുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
പി. ഗോപിനാഥന് നായര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് നല്കിയ സംഭാവനകളും ഗാന്ധിയന്‍ തത്വങ്ങളോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും എന്നും ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വ്യസനിക്കുന്നു. എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും അനുയായികളോടുമൊപ്പമാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: