ന്യൂദല്‍ഹി: കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി രാജിവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരെ സന്ദര്‍ശിച്ച ശേഷമായിരുന്നു രാജി.
കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രിയായിരുന്ന നഖ്വിയുടെ രാജ്യസഭയിലെ കാലാവധി അവസാനിക്കാനിരിക്കെയാണ് മന്ത്രി സ്ഥാനം രാജിവെച്ചിരിക്കുന്നത്. ബിജെപി രാജ്യസഭാ കക്ഷി ഉപനേതാവാണ്. ജെഡിയുവില്‍ നിന്നുള്ള കേന്ദ്രമന്ത്രി ആര്‍.സി.പി സിംഗും രാജിവെച്ചു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ഇരുവരുടേയും പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചിരുന്നു.
മുക്താര്‍ അബ്ബാസ് നഖ്വി ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായേക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജമ്മുകശ്മീര്‍ ലഫ്‌നന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്കും അദേഹത്തെ പരിഗണിക്കുന്നതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ പാര്‍ട്ടിയുടെ ഭാഗത്തുനിന്നോ സ്ഥിരീകരണമോ പ്രതികരണമോ വിഷയത്തില്‍ വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: