തിരുവനന്തപുരം : വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെടാതെ സിപിഎം ഭരണഘടനയെ ആക്ഷേപിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സംരക്ഷിക്കുന്നതിലൂടെ, സജി ചെറിയാനേക്കാള്‍ ഇപ്പോള്‍ കുറ്റം ചെയ്തിരിക്കുന്നതു മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടെന്ന സിപിഎമ്മിന്റെ തീരുമാനം വിനാശകരവും ധിക്കാരപരവും അവിവേക പൂര്‍ണവുമാണ്. എന്നാല്‍ വിഷയത്തില്‍ ഗവര്‍ണര്‍ ബോധവാനാണെന്നും സജി ചെറിയാന് രാജിവെയ്ക്കേണ്ടി വരുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
മല്ലപ്പള്ളിയില്‍ സജി ചെറിയാന് നടത്തിയ പ്രസംഗം ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ്. ഇന്ത്യന്‍ ഭരണഘടന ചൂഷണത്തിനുള്ള അവസരം ഒരുക്കുന്നതാണെന്ന് പറഞ്ഞയാള്‍ക്ക് ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരാന്‍ അവകാശമില്ല.
ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണ് സജി ചെറിയാന്. മുഖ്യമന്ത്രിക്ക് ഭരണഘടനയെ സംരക്ഷിക്കേണ്ട ചുമതലയുണ്ട്. പഞ്ചാബ് മോഡല്‍ പ്രസംഗത്തേയ്ക്കാള് അപകടകരമായ പ്രസംഗമാണ് മന്ത്രി നടത്തിയതെന്ന് കെ. സുരേന്ദ്രന് നേരത്തേയും പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: