നീലേശ്വരം: തളിയില്‍ ക്ഷേത്രത്തില്‍ തല ഉയര്‍ത്തി നിന്നിരുന്ന ആല്‍മരം ഇനി ഓര്‍മ്മ. വര്‍ഷങ്ങളായി ക്ഷേത്രത്തിന്റെ ഭാഗം തന്നെയായിരുന്നു ആല്‍മരം. കൊടും ചൂടില്‍ തണുപ്പേകിയും തണലേകിയും അതങ്ങനെ തല ഉയര്‍ത്തിയാണ് നിന്നിരുന്നത്. അമ്പലത്തില്‍ വരുന്ന വയോധികര്‍ക്ക് വിശ്രമിക്കാനായി ആശ്രയിക്കുന്നതും ഈ മരച്ചുവട്ടിലാണ്.
രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ആല്‍മരം ഒരു വശത്തേക്ക്ചെരിഞ്ഞ് നില്‍ക്കുന്നത് ഇന്നലെയാണ് ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് കാഞ്ഞങ്ങാട് അഗ്നി രക്ഷാ സേനയുടെയും നീലേശ്വരം പോലീസിന്റെയും നേതൃത്വത്തില്‍ മരം മുറിക്കുന്ന തൊഴിലാളികള്‍ എത്തിയാണ് മുറിച്ചു മാറ്റിയത്.
കനത്ത മഴയില്‍ ഒരു പക്ഷേ മരം കടപുഴകി വീണിരുന്നുവെങ്കില്‍ വന്‍ അത്യാഹിതം സംഭവിക്കുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: