Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പച്ചക്കൊടിയില്ല, പായല്‍ കയറിയ പച്ച മാത്രം; ഗാന്ധിജിയെത്തിയ ഓര്‍മ്മയില്‍ ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍

1925 മാര്‍ച്ച് എട്ടിന് വൈകിട്ട് 3.30ന് എത്തിയ തീവണ്ടിയുടെ രണ്ടാമത്തെ ബോഗിയില്‍നിന്ന് വെളുത്ത വസ്ത്രമണിഞ്ഞ് വടിയും കൈയിലേന്തി ഗാന്ധിജി ഇറങ്ങിച്ചെന്നത് ജനസാഗരത്തിന്റെ നടുവിലേക്കായിരുന്നു. അദ്ദേഹത്തിന്റെ പാദസ്പര്‍ശമേറ്റ ആ എറണാകുളം റെയില്‍വേ സ്റ്റേഷന്‍ വിസ്മൃതിയിലാണ്ടു കിടക്കുന്നു

ആതിര ടി. കമല്‍രാജ് by ആതിര ടി. കമല്‍രാജ്
Jul 6, 2022, 08:33 am IST
in Kerala

വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നതിനായി മഹാത്മാ ഗാന്ധി എറണാകുളത്ത് വന്നിറങ്ങിയ ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്റെ നവീകരണ പദ്ധതികള്‍ക്ക് ഇപ്പോഴും ചുവന്നകൊടി തന്നെ. രാജ്യമെമ്പാടും അമൃതോത്സവ സ്മരണകള്‍ സ്മാരകങ്ങളായി പുനര്‍ജനിക്കുമ്പോഴാണ് കൊച്ചിയിലെ പഴയ റെയില്‍വേ സ്റ്റേഷന്‍ തകര്‍ന്ന നിലയില്‍ തുടരുന്നത്.

1925 മാര്‍ച്ച് എട്ടിന് വൈകിട്ട് 3.30ന് എത്തിയ തീവണ്ടിയുടെ രണ്ടാമത്തെ ബോഗിയില്‍നിന്ന് വെളുത്ത വസ്ത്രമണിഞ്ഞ് വടിയും കൈയിലേന്തി ഗാന്ധിജി ഇറങ്ങിച്ചെന്നത് ജനസാഗരത്തിന്റെ നടുവിലേക്കായിരുന്നു. അദ്ദേഹത്തിന്റെ പാദസ്പര്‍ശമേറ്റ ആ എറണാകുളം റെയില്‍വേ സ്റ്റേഷന്‍ വിസ്മൃതിയിലാണ്ടു കിടക്കുന്നു. ചരിത്രത്തിലേക്ക് നടന്ന ആ മഹാത്മാവിന്റെ കാലടികള്‍ വീണ പാതകള്‍ ഇന്നും വികസനത്തിന്റെ ചൂളം വിളിക്കായി കാത്തിരിക്കുകയാണ്. ഹൈക്കോടതിക്ക് പിന്നിലുള്ള സ്റ്റേഷനില്‍ പായല്‍ പിടിച്ച കെട്ടിടങ്ങളും വള്ളിപ്പടര്‍പ്പുകള്‍ പടര്‍ന്ന റെയില്‍പ്പാതകളും പച്ചപിടിച്ചതല്ലാതെ നവീകരണ പദ്ധതികള്‍ക്ക് പച്ചക്കൊടി കാണിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. ഗാന്ധിജിയുടെ വരവിന് 97 വര്‍ഷം പിന്നിടുമ്പോഴും രാജ്യം അമൃതോത്സവത്തിന്റെ മധുരം നുണയുമ്പോഴും ചരിത്രത്തിന്റെ ശേഷിപ്പുകള്‍ അവഗണനയുടെ കൊടുമുടിയില്‍ത്തന്നെ. കൊച്ചിയിലെ ഗാന്ധിസ്മരണകള്‍ക്ക് തുടക്കം കുറിച്ച സ്റ്റേഷനു പറയാനും കഥകളേറെയാണ്.

നഗരത്തിന്റെ ഹൃദയഭാഗത്ത് 40 ഏക്കറിലാണ് റെയില്‍വേ സ്റ്റേഷന്‍.  പൊട്ടിപ്പൊളിഞ്ഞ പാതകളും നിഗൂഢത പേറുന്ന കെട്ടിടങ്ങളും യാത്രക്കാരെ ഭയപ്പെടുത്തുന്നുണ്ട്. പ്രത്യക്ഷത്തില്‍ ഭാര്‍ഗവീനിലയമെന്ന് തോന്നുന്ന സ്ഥിതിയിലെത്തി റെയില്‍വേ സ്റ്റേഷന്‍. രാത്രികാലങ്ങളില്‍ സാമൂഹികവിരുദ്ധരുടെ താവളമായും സ്ഥലം മാറി. പാമ്പ് ശല്യവും രൂക്ഷമാണ്. കൊച്ചിയുടെ പഴമയോതുന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയവര്‍ക്ക് പാമ്പ് കടിയുമേറ്റിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍ പുനരുജ്ജീവിപ്പിക്കണമെന്നും ഗാന്ധിജിയുടെ ജന്മനാടായ പോര്‍ബന്തറിലേക്ക് ഇവിടെനിന്ന് ഗാന്ധിദര്‍ശന്‍ സര്‍വീസ് ആരംഭിക്കണമെന്നുമുള്ള ആവശ്യത്തിനും ഗാന്ധിസ്മരണകളുടെ പഴക്കമുണ്ട്.  

1902 ജൂലൈ 16നാണ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. പൂര്‍ണത്രയീശ ക്ഷേത്രത്തിലെ നെറ്റിപ്പട്ടങ്ങള്‍ വിറ്റാണ് കൊച്ചിയിലെ മഹാരാജാവായിരുന്ന രാമവര്‍മ്മ റെയില്‍വേ സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പണം കണ്ടെത്തിയത്. പുനര്‍നിര്‍മാണ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ട് മൂന്നര വര്‍ഷം പിന്നിടുമ്പോള്‍ പഴയപ്രതാപത്തിലേക്കുള്ള ഏണിപ്പടികള്‍ ഇനിയും ബാക്കി. പൈതൃകം കാക്കണമെന്ന നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് 505 കോടിയുടെ വികസനപദ്ധതിയാണ് റെയില്‍വേ ലക്ഷ്യമിട്ടിരുന്നത്. ആദ്യഘട്ടമായി ഒന്നരക്കോടി അനുവദിച്ചു. ഇതുപയോഗിച്ച് 100 വര്‍ഷത്തിലധികം പഴക്കമുള്ള ട്രാക്കുകള്‍ നവീകരിച്ചു. എന്നാല്‍ മൂന്നുമാസം പിന്നിട്ടപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ താനെ നിലച്ചു.

Tags: റെയില്‍വേ സ്റ്റേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വേ സ്റ്റേഷനുകളില്‍ പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍; മരുന്നുകള്‍ എല്ലാവര്‍ക്കും താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുക ലക്ഷ്യം

Thiruvananthapuram

നാഗര്‍കോവില്‍ റയില്‍വേ സ്‌റ്റേഷന്‍ ലോകോത്തര നിലവാരത്തിലേക്ക്

India

നാഗര്‍കോവില്‍ റയില്‍വേ സ്‌റ്റേഷന്‍ ലോകോത്തര നിലവാരത്തിലേക്ക്; 11 കോടിയുടെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

Kasargod

റെയില്‍വേ സ്റ്റേഷനും പരിസരവും സാമൂഹ്യ ദ്രോഹികളുടെ കേന്ദ്രമാകുന്നു

Kottayam

ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ ടിക്കറ്റ് കൗണ്ടറുകള്‍ വേണം; ഉള്ളത് ഒരണ്ണം

പുതിയ വാര്‍ത്തകള്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.