ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ പരാതിയുമായി ബന്ധപ്പെട്ട് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയുടെ ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്. വിവോ ഫോണിന്റെ ഓഫീസുകളിലാണ് ഇഡി പരിശോധന നടത്തിയത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മേഘാലയ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായി 44 കേന്ദ്രങ്ങളിലായിരുന്നു റെയിഡ്.
കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നികുതി വെട്ടിച്ച പണം വിദേശ നിക്ഷേപത്തിന് ഉപയോഗിച്ചെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറില്‍ സമാനമായ രീതിയില്‍ ആദായ നികുതി വകുപ്പ് വിവോയുടെയും ഒപ്പോ, ഷവോമി, വണ്‍പ്ലസ് എന്നിവയുടെ ഓഫീസുകളില്‍ റെയിഡ് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: