ജയം രവി നായകനാവുന്ന ‘അഖിലന്’ റിലീസിനൊരുങ്ങുന്നു. ചിത്രത്തില്‍ അഖിലന് എന്ന ഗുണ്ടയുടെ വേഷത്തിലാണ് ജയം രവി എത്തുന്നത്. കപ്പലുകളുടെയും തുറമുഖങ്ങളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് മേക്കിംഗ് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ആദ്യന്തം കാണികളെ ആകാംഷയുടെ അഗ്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിപ്പിക്കുന്ന ആക്ഷന്‍ എന്റര്ടെയ്നറായിരിക്കും സിനിമയെന്ന് പ്രതീക്ഷിക്കാം.
പ്രിയാഭവാനി ശങ്കറും താന്യ രവിചന്ദ്രനുമാണ് ചിത്രത്തില്‍ നായികമാരായിയെത്തുന്നത്. എന്‍. കല്യാണ കൃഷ്ണനാണ് രചയിതാവും സംവിധായകനും. ഇത് രണ്ടാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. ‘ഭൂലോക’മാണ് നേരത്തെ ഇരുവരും ഒന്നിച്ച സിനിമ. സെപ്റ്റംബര്‍ 15 ന് പ്രദര്‍ശനത്തിന് സജ്ജമാവുന്ന ‘ അഖിലന് ‘ കേരളത്തില്‍ മുരളി സില്‍വര്‍ സ്ക്രീന്‍ പിക്ചേഴ്സ് റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: