ന്യൂദല്‍ഹി: ഹജ്ജിനുള്ള ഇന്ത്യന്‍ സംഘം പുറപ്പെട്ടു. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്മാന് എ.പി. അബ്ദുള്ളക്കുട്ടിയാണ് ഇത്തവണ സംഘത്തെ നയിക്കുന്നത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ നിന്നുള്ള മറ്റു നാലു പേരും പ്രതിനിധികളായി അദ്ദേഹത്തിനൊപ്പമുണ്ട്. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് സംഘം യാത്രതിരിച്ചത്.
ഇന്ത്യയില്‍ നിന്ന് 80,000ത്തോളം പേരാണ് ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടകരായുള്ളത്. ഇതില്‍ 56634 പേരാണ് സര്‍ക്കാര്‍ ക്വാട്ടയില്‍ യാത്ര ചെയ്യുന്നത്.
മദീനയിലും മെക്കയിലും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയതായി ഹജ്ജ് കമ്മിറ്റി ചെയര്മാന് എ.പി. അബ്ദുള്ളക്കുട്ടി അറിയിച്ചു. ജൂലൈ 15 ന് ഇന്ത്യന്‍ ഹാജിമാരുടെ മടക്കയാത്ര ആരംഭിക്കും.
ഇത്തവണ അറഫാസംഗവും വെള്ളിയാഴ്ചയും ഒന്നിച്ചുവന്നതിനാല്‍ വലിയ പ്രാധാന്യമാണ് കല്പിക്കപ്പെടുന്നത്. ഇത്തവണത്തെ ഹജ്ജിനെ അക്കബറുല് ഹജ്ജ് എന്നാണ് വിളിക്കുന്നതെന്നും അപൂര്‍വ്വമായി മാത്രമാണ് ഇങ്ങനെ സംഭവിക്കാറുള്ളതെന്നും ഒരു ഹജ്ജിന് എഴുപത് ഹജ്ജിന്റെ കൂലി കിട്ടുമെന്നാണ് വിശ്വാസമെന്നും എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: