കോഴിക്കോട്: കായിക ഇനങ്ങളെയും കായിക താരങ്ങളെയും തിരിച്ചറിയുന്നതിന് താഴെ തട്ടില്‍ നിന്ന് തന്നെ ശരിയായ പരിസ്ഥിതി സൃഷ്ടിച്ചെടുക്കുകയാണ് ഖേലോ ഇന്ത്യയിലൂടെ പ്രധാനമന്ത്രിനരേന്ദ്ര മോദി വിഭാവനം ചെയ്യുന്നതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ, കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍.
കോഴിക്കോട് സായ് ട്രയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര അത് ലറ്റുകളെ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് വഴി കായിക താരങ്ങള്‍ക്ക് ഉചിതമായ വേദിയൊരുക്കി അവരുടെ പ്രതിഭയെ പൂര്‍ണമായും പ്രയോജനപ്പെടുത്തി ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു .
വിവിധ ചാമ്പ്യന്‍ ഷിപ്പുകളില്‍ പങ്കെടുത്ത കായിക താരങ്ങളെ കേന്ദ്ര മന്ത്രി ആദരിച്ചു. കളരിപ്പയറ്റ്, ഫെന്‍സിംഗ്, വോളി ബോള്‍ എന്നിവയും അദ്ദേഹം വീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: