ലഖ്നൗ:പ്രണയത്തില്‍ നിന്ന് പിന്മാറാന് തയ്യാറായില്ല, പതിനേഴ്കാരന് അധ്യാപികയെ കുത്തികൊലപ്പെടുത്തി.കോട് വാലി സ്റ്റേഷന് സമീപം താമസിക്കുന്ന അധ്യാപിക സുപ്രിയ വര്‍മയാണ് കൊല്ലപ്പെട്ടത്.ഇവരുടെ ഭര്‍ത്താവ് ഉമേഷ് വര്‍മയും അധ്യാപകനാണ്.സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ പോലീസ് അറസറ്റ് ചെയ്തു.ജൂണ്‍ ഒന്നിനാണ് കൊലപാതകം നടന്നത്.കൊലപാതകം നടന്നിട്ട് ഒരുമാസം പിന്നിട്ടതിന് ശേഷമാണ് പ്രതിയെ പിടികൂടിയത്.സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അറസ്റ്റ ഉണ്ടായത്.
അധ്യാപിക അഞ്ച് മാസം ഗര്‍ഭിണിയാണ്.കൊല്ലപ്പെട്ട അധ്യാപികയും, വിദ്യാര്‍ത്ഥിയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു.എന്നാല്‍ ഈ പ്രണയം പുറത്തറിഞ്ഞാല്‍ തനിക്ക് ചീത്തപേര് ഉണ്ടാക്കുമെന്ന് ഭയന്ന വിദ്യാര്‍ത്ഥി പ്രണയം അവസാനിപ്പികണമെന്ന് അധ്യാപികയോട് ആവശ്യപ്പെട്ടു.എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല, ബന്ധം തുടരണമെന്ന് നിര്‍ബന്ധം പിടിക്കുകയും, വിദ്യാര്‍ത്ഥി സഹപാഠികളായ പെണ്‍കുട്ടികളോട് സംസാരിക്കുന്നത് അസ്വസ്ഥയാക്കുകയും ചെയ്തു.
അധ്യാപികയ്ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവും, ഭര്‍ത്തൃമാതാവും പുറത്ത് പോയ സമയത്ത വിദ്യാര്‍ത്ഥി ഇവരുടെ അടുത്തെത്തുകയും. കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയുമായിരുന്നു. വിദ്യാര്‍ത്ഥി അധ്യാപികയുടെ വീട്ടില്‍ നി്ന്ന് ഇറങ്ങി പോവുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.എന്നാല്‍ മുഖം വ്യക്തമല്ല.എന്നാല്‍ വിദ്യാര്‍ത്ഥി ധരിച്ചിരുന്ന ടീ ഷര്‍ട്ടില്‍ എഴുതിയിരുന്ന ബ്രന്‍ഡ് നെയിം സിസിടിവിദൃശ്യങ്ങളില്‍ വ്യക്തമാണ്.ഇത് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്.
അയോധ്യ നഗരത്തില്‍ ഓണ്‍ലൈനില്‍ ഈ ബ്രാഡിലുളള ടീ ഷര്‍ട്ട് വാങ്ങിയവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു.തുടരന്ന് കേസില്‍ പ്രതിയായ വിദ്യാര്‍ത്ഥിയെ പോലീസ് പിടികൂടി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു.അധ്യാപികയുടെ ശരീരത്തില്‍ നിരവധികുത്തുകള് ഏറ്റിരുന്നു.സംഭവം കവര്‍ച്ച ശ്രമമാണെന്ന് വരുത്തിതീര്‍ക്കാന്‍ വീട്ടില്‍ നിന്ന് അലമാര കുത്തിത്തുറന്ന് അമ്പതിനായിരം രൂപയും, മറ്റ് വിലപിടിപ്പുളള വസ്തുക്കളും കവര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: