തൊടുപുഴ: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു. നാളെ ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴ പ്രതീക്ഷിക്കാം. ചൊവ്വാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. മലയോര മേഖലകളിലാകും ഈ ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുക.
കാലവര്‍ഷം കേരളത്തിലടക്കം സജീവമാകാനുള്ള നിരവധി ഘടകങ്ങള്‍ അനുയോജ്യമാണെന്ന് ഐഎംഡി അറിയിപ്പില്‍ പറയുന്നു. ഝാര്‍ഖണ്ഡിലും പരിസര പ്രദേശത്തുമായി ചക്രവാതച്ചുഴി രൂപമെടുത്തു. ഇത് നാളെ ന്യൂനമര്‍ദമായി മാറുമെന്നാണ് നിഗമനം. ഇതിനൊപ്പം വടക്ക് മണ്‍സൂണ്‍ മഴപാത്തി സജീവമായിട്ടുണ്ട്. ഇത് അറബിക്കടലിലെ പടിഞ്ഞാറന്‍ കാറ്റ് സജീവമായി തീരത്തേക്ക് എത്തുന്നതിനും കാരണമാകും. ഇതിനൊപ്പം തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാന് മുതല്‍ അറബിക്കടലിന്റെ പടിഞ്ഞാറന്‍ മധ്യമേഖല വരെ ന്യൂനമര്‍ദ പാത്തിയും രൂപമെടുത്തു. ഇവയെല്ലാം കൂടുമ്പോള്‍ വരുംദിവസങ്ങളില്‍ കേരളത്തിലടക്കം മഴ ശക്തമാകും.
ഇന്ന് രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് കക്കയത്താണ്, 13 സെ.മീ. ഇടുക്കി-എട്ട്, മാനന്തവാടി, ഇരിക്കൂര്‍, നേര്യമംഗലം-ഏഴ് സെ.മീ. വീതവും മഴ കിട്ടി. കേരള തീരത്ത് ഏഴ് വരെ 50 കി.മീ. വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരത്ത് 3.8 മീറ്റര്‍ വരെ തിരമാല ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: