ന്യൂദല്‍ഹി:ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോദിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ കേസ് നല്‍കിയ സാക്കിയ ജാഫ്രി എന്ന കോണ്‍ഗ്രസ് എംപിയായിരുന്നു ജാഫ്രിയുടെ ഭാര്യയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം എപ്പോഴും ദുരൂഹമായി നില്‍ക്കുന്നതായി ആരോപണം.
സാക്കിയ ജഫ്രിയുമായി തങ്ങള്‍ക്ക് ബന്ധമില്ല എന്ന വരുത്താനാണ് സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും തുടക്കം മുതലേ ശ്രമിക്കുന്നത്. ഗുജറാത്ത് കലാപത്തിന് ശേഷം ഗുജറാത്ത് സന്ദര്‍ശനം നടത്തിയപ്പോള്‍ സോണിയാ ഗാന്ധി മനപൂര്‍വ്വം സാക്കിയ ജഫ്രിയെ കാണാതെ മടങ്ങിപ്പോയി എന്നാണ് പത്രറിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ഇതിന്റെ പേരില്‍ സോണിയാ ഗാന്ധിയെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉന്നയിച്ചത് ഗുജറാത്ത് കലാപത്തിന് ശേഷം സോണിയാഗാന്ധി സാക്കിയ ജഫ്രിയുമായി കൂടിക്കാഴ്ച നടത്തിയായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ്. അപ്പോള്‍ രഹസ്യമായിരുന്നോ ഈ കൂടിക്കാഴ്ച? അങ്ങിനെയെങ്കില്‍ എന്തിന് ഇത് രഹസ്യമാക്കി വെയ്‌ക്കുന്നു?
പിണറായി വിജയന്‍ മറ്റൊരു കുറ്റപ്പെടുത്തല്‍ നടത്തിയത് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെയാണ്. തീസ്ത സെതല്‍വാദിനെതിരെ സുപ്രീംകോടതി വിധി ഉണ്ടായശേഷം രാഹുല്‍ഗാന്ധി ഇതുവരെ സെതല്‍വാദിന് അനുകൂലമായി ഒരു വാക്ക് പോലും മിണ്ടിയില്ല. എന്താണ് രാഹുല്‍ ഗാന്ധിയുടെ മൗനത്തിന് പിന്നില്‍? കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇഹ്സാന്‍ ജാഫ്രി എന്ന കോണ്‍ഗ്രസ് എംപിയെക്കുറിച്ചോ ഗുല്‍ബര്‍ഗ സൊസൈറ്റിയെപ്പറ്റിയോ രാഹുല്‍ ഗാന്ധി ഒരക്ഷരം മിണ്ടിയില്ലെന്നും പിണറായി വിജയന്‍ വിമര്‍ശിക്കുന്നു.
മോദിയ്‌ക്കെതിരെ യുദ്ധം നടത്തുന്ന മുന്‍ ഗുജറാത്ത് ഡിജിപി ആര്‍.ബി ശ്രീകുമാറും സാക്കിയ ജഫ്രിയെ ഗുജറാത്ത് കലാപത്തിന് ശേഷം ഒരിയ്‌ക്കല്‍ പോലും സോണിയാഗാന്ധി കണ്ടിട്ടില്ലെന്ന് പറഞ്ഞ് നിരന്തരം കുറ്റപ്പെടുത്തുന്നുണ്ട്. ഈ കുറ്റപ്പെടുത്തല്‍ പോലും സോണിയയെ കേസില്‍ നിന്നും രക്ഷിയ്‌ക്കാനുള്ള ശ്രമമാണോ എന്ന് ആരോപിക്കപ്പെടുന്നു. ഗുജറാത്ത് ബിഹൈന്‍ഡ് ദ കര്‍ട്ടന്‍ എന്ന തന്റെ പുസ്തകത്തില്‍ ശ്രീകുമാര്‍ സോണിയാഗാന്ധി സക്കിയ ജഫ്രിയെ ഒരിയ്‌ക്കല്‍ പോലും കണ്ടിട്ടില്ലെന്ന് ആണയിട്ട് പറയുന്നുണ്ട്. ഈ കേസില്‍ മോദിയ്‌ക്കെതിരെ നീങ്ങുന്ന എല്ലാവരും സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും സാക്കിയ ജഫ്രിയുമായി ബന്ധമില്ലെന്ന് ആവശ്യത്തിനും അനാവശ്യത്തിനും പറയുന്നതെന്തിന്?
കഴിഞ്ഞ ദിവസം ടൈംസ് നൗ ചാനല്‍ സോണിയാഗാന്ധിയും തീസ്ത സെതല്‍വാദും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ കഥകള്‍ പുറത്തുവിട്ടിരുന്നു. തീസ്ത സെതല്‍വാദിന്റെ എന്‍ജിഒയ്‌ക്ക് വഴി വിട്ട് 1.4 കോടി രൂപ ധനസഹായം ചെയ്തത് സോണിയാഗാന്ധിയുടെ അറിവോടെയാണെന്നാണ് ടൈംസ് നൗ ചാനല്‍ വാദിക്കുന്നത്. സക്കിയ ജഫ്രിയെ മോദിയ്‌ക്കെതിരെ ഉപയോഗിച്ച് സുപ്രീംകോടതിയില്‍ നിയമയുദ്ധം നടത്തുന്നത് തീസ്ത സെതല്‍വാദാണ്. ഇപ്പോള്‍ തീസ്ത സെതല്‍വാദിന് ഈ തുക അനുവദിച്ചത് മോദിയെ രാഷ്‌ട്രീയമായി തീര്‍ക്കാനാണോ എന്ന ചോദ്യമാണ് ടൈംസ് നൗ ചാനല്‍ ഉയര്‍ത്തുന്നത്.
തീസ്ത സെതല്‍വാദിന്റെ എന്‍ജിഒ ധനസഹായത്തിന് വേണ്ടി നല്‍കിയ അപേക്ഷ രണ്ട് തവണയും എന്‍സിഇആര്‍ടി നിരസിച്ചിരുന്നതാണ്. പിന്നീട് എന്‍സിഇആര്‍ടിയുടെ എതിര്‍പ്പുകളെ അട്ടിമറിച്ച് വായ്പ അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയത് കൈപ്പടയില്‍ എഴുതിയ ഒരു ഉത്തരവിന്റെ ഫലത്തിലാണ്. ഈ കൈപ്പടയിലുള്ള ഉത്തരവ് പുറപ്പെടുവിച്ചതാര്? അത് മറ്റാരുമല്ല. കോണ്‍ഗ്രസുമായി ബന്ധമുള്ള ഒരു ഉന്നത വ്യക്തിയാണ്. ഇതിന്റെ പേരില്‍ തീസ്ത സെതല്‍വാദിന് അനുവദിക്കപ്പെട്ട ധനസഹായം 1.4 കോടി രൂപയാണ്. കോണ്‍ഗ്രസ് തീസ്ത സെതല്‍വാദിന് ഈ ഫണ്ട് നല്‍കാന്‍ സഹായിച്ചത് മോദിയെ തീര്‍ക്കാനോ? സപ്തംബര്‍ 2010ലാണ് കോണ്‍ഗ്രസ് ഭരണകാലത്ത് തീസ്തയുടെ എന്‍ജിഒയെ അംഗീകരിക്കാന്‍ കോണ്‍ഗ്രസിന്റെ വ്യക്തമായ അറിവോടെ നിര്‍ദേശം പുറപ്പെടുവിച്ചത്.. അപ്പോള്‍ തീസ്ത സെതല്‍വാദ് നിഷ്കളങ്കയാണ്. കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടല്‍ നേരിടുന്ന ഇരയാണ്.എന്ന് എങ്ങിനെ പറയാന്‍ കഴിയും?- ഇതാണ് ടൈംസ് നൗ ചാനല്‍ ഉയര്‍ത്തുന്ന ചോദ്യം. കോണ്‍ഗ്രസ് ഹൈക്കമാന്‍റിന്റെ പിന്തുണയോടെ മോദിയെ സ്ഥിരമായി ജയിലില്‍ കിടത്താനായിരുന്നു തീസ്ത സെതല്‍വാദത്തിന്റെ ശ്രമം.
എച്ച് ആര്‍ഡി മന്ത്രിയായിരുന്ന കപില്‍ സിബലാണ് അന്ന് എല്ലാ നിയമങ്ങളും മറികടന്ന് സെതല്‍വാദിന്റെ എന്‍ജിഒയ്‌ക്ക് പണം അനുവദിച്ചതെന്ന് പറയുന്നു. ഈ ധനസഹായത്തിനുള്ള ഫീല്‍ഡ് റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന്റെ നോമിനി ഒപ്പുവെച്ചതിന്റെ അടിസ്ഥാനത്തിലാണ് 1.4 കോടിയുടെ ധനസഹായം നല്‍കിയത്. യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയാണ് അത് ചെയ്യേണ്ടത്. ഇതിനായി പല തവണ ചട്ടങ്ങള്‍ വളച്ചു. തീസ്ത സെതല്‍വാദ് വെറും പാവയാണെന്നും ഇതിന്റെ ആസൂത്രകര്‍ സോണിയാഗാന്ധിയും എഐസിസിയുമാണെന്നും ടൈംസ് നൗ ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വാദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: