തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ 2013 ല്‍ ട്രാന്‍സ് പോര്‍ട്ട് കമ്മീഷണരായിരുന്ന ഋഷിരാജ് സിങ് ആണ് സിസിടിവി എന്ന മൂന്നാം കണ്ണ് നമ്മുടെ നിത്യ ജീവിതത്തിലേക്കു തുറന്നിട്ടത്. തിരുവന്തപുരം നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെല്ലാം ട്രാഫിക് സിഗ്നല്‍ ലൈറ്റുകളും സിസിടിവി ക്യാമറകളും കണ്ണുതുറന്നിരിക്കുന്നത് ട്രാഫിക് സംവിധാനത്തെ കാര്യക്ഷമം ആക്കാനായിരുന്നു.
ആദ്യ ഘട്ടത്തില്‍ തന്നെ സിസിടിവി സ്ഥാപിക്കപ്പെട്ട സ്ഥലമാണ് സിപിഎം സംസ്ഥാന ആസ്ഥാനം എകെജി സെന്ററിന്റെ നേര് മുന്‍വശം. നാല്ക്കവല അണ് എന്നതായിരുന്നു കാരണം. സ്ഥാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സഖാക്കള്‍ സിസിടിവി തകര്‍ത്തു. ഊരിയെടുത്ത് ആക്രിക്കടയില്‍ കൊടുത്തു. കാരണവും പറഞ്ഞു. പാര്‍ട്ടി ആസ്ഥാനത്തേക്ക് വരുന്നവരുടേയും പോകുന്നവരുടേയും ഒക്കെ ചിത്രം ക്യാമറയില്‍ പതിയും. അത് സ്വകാര്യതയിലുള്ള കടന്നുകയറ്റമാണ്. കണ്ണൂരിലും മറ്റു കേസുകളില്‍ കുടുങ്ങിയ സഖാക്കള്‍ക്ക് ഒളിത്താവളം കൂടിയാണ് എകെജി സെന്റര്‍ എന്ന ആരോപണം ഉയര്‍ന്നുനിന്നിരുന്ന സമയം. ഏതായാലും തകര്‍ത്ത സിസിടിവി പുന:സ്ഥാപിക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചില്ല. പാര്‍ട്ടിക്കാരുടെ സ്വകാര്യതയിലേക്ക് എത്തി നോക്കേണ്ട എന്നു കരുതി.
അന്ന് സ്ഥാപിച്ച സിസിടിവി ക്യാമറ തകര്‍ത്തില്ലായിരുന്നെങ്കില്‍ ബോംബെറിഞ്ഞവന്റെ മുഖം കൃത്യമായി കിട്ടുമായിരുന്നു. മുഖവും മറ്റും കൂടുതല്‍ മിഴിവോടെ തിരിച്ചറിയാന്‍ സഹായിക്കുന്ന ക്യാമറയായിരുന്നു അവ.. കണ്ട്രോള് റൂമില്‍ ഇരുന്നു തന്നെ നിയന്ത്രിക്കാന്‍ കഴിയുന്ന ലെന്‍സ് യഥേഷ്ടം ഇടത്തേക്കോ വലത്തേക്കോ ചലിപ്പിക്കാന്‍ കഴിയുന്ന, സൂം ചെയ്യാന്‍ കഴിയുന്ന ക്യാമറ.
കേരള പൊലീസ് അടുത്തിടെ വാങ്ങിയ എഐ ക്യാമറകളും അനുഭവത്തിന്റെ വെളിച്ചത്തില്‍ എകെജി സെന്ററിനടുത്തേക്ക് കൊണ്ടുപോയതേയില്ല. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക പോലെ നിയമം തെറ്റിച്ചു വാഹനങ്ങള്‍ ഓടിക്കുന്നവരെ കണ്ടെത്താനാണു എഐ ക്യാമറകള്‍ ഉപയോഗിക്കുക. ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങളെ പ്രത്യേക സോഫ്റ്റ്വെയര് ഉപയോഗിച്ചു പഠിച്ചാണ് സ്വയം നിയന്ത്രിത സംവിധാനം ഇത്തരം തീരുമാനങ്ങളിലെത്തുന്നത്.
എകെജി സെന്റര്‍ സ്വന്തമായി സ്ഥാപിച്ച ചൈനീസ് കമ്പനിയുടെ സിസടിവി ക്യാമറയിലാണ് സ്കൂട്ടറിെലത്തി ബോംബെറിയുന്ന ആളിന്റെ ചിത്രം പതിഞ്ഞത്. മുഖത്തിനും വണ്ടിയുടെ നമ്പറിനും തെളിച്ചമില്ലന്നു മാത്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക: