ഹൈദരാബാദ്: തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് കടുത്ത ബിജെപി മോദി വിരുദ്ധത പുലര്‍ത്തുന്ന നടനാണ്. എന്തിന് പാലക്കാട് നിയമസഭാ സീറ്റില്‍ മത്സരിച്ച ഇ.ശ്രീധരനെ വരെ അദ്ദേഹത്തിന്റെ പ്രായാധിക്യം ചൂണ്ടിക്കാട്ടി എന്തിന് മത്സരിക്കുന്നു എന്ന ക്രൂരപരിഹാസം തൊടുത്തുവിട്ട നടനാണ്.
ഇപ്പോള്‍ തമിഴ്നടന്‍ സിദ്ധാര്‍ത്ഥിന്റെ ഒരു മുഖം വെളിപ്പെടുത്തുകയാണ് നടി സാമന്ത. സിദ്ധാര്‍ത്ഥുമായുള്ള പ്രണയം ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ താന്‍ ജീവിതത്തില്‍ തകര്‍ന്നുപോയേെനെ എന്നാണ് സാമന്തയുടെ പ്രതികരണം. ആ പ്രണയം തകര്‍ന്നതിനെക്കുറിച്ച് അഭിമുഖത്തില്‍ സാമന്ത വിശദീകരിച്ചിരുന്നു.
സിദ്ധാര്‍ത്ഥുമായുള്ള പ്രണയം അന്ന് ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ തെലുങ്ക് നടി സാവിത്രിയുടെ ഗതി തനിക്ക് വന്നേനെ എന്നാണ് സാമന്ത പറഞ്ഞത്. കാരണം സിദ്ധാര്‍ത്ഥ് ഒരേ സമയം വേറെ നടികളുമായി പ്രണയിച്ചിരുന്നു. ഇതാണ് സാമന്തയെ സിദ്ധാര്‍ത്ഥില്‍ നിന്നും അകറ്റിയത്. അക്കാലത്ത് സിദ്ധാര്‍ത്ഥിന് ദീപയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇത് സാമന്ത കണ്ടുപിടിച്ചിരുന്നു.
‘ആ പ്രണയം വേണ്ടെന്ന് വെച്ചില്ലായിരുന്നുവെങ്കിൽ അന്തരിച്ച പ്രശസ്ത നടി സാവിത്രിയെപ്പോലെ ഞാനും വ്യക്തിപരമായ ജീവിതത്തിൽ നിരവധി പ്രതിസന്ധിയിൽ അകപ്പെടുമായിരുന്നു. ഭാഗ്യവശാൽ തുടക്കത്തിൽ തന്നെ ഞാൻ അത് തിരിച്ചറിഞ്ഞു. ബന്ധം മോശമായി അവസാനിക്കുമെന്ന് തോന്നിയപ്പോൾ തന്നെ ആ ബന്ധത്തിൽ നിന്ന് ഞാൻ പിന്മാറി.’- സാമന്ത പറയുന്നു.
നടൻ ജെമിനി ഗണേശനെ വിവാഹം ചെയ്തശേഷം ദുരന്തമയമായിരുന്നു സാവിത്രയുടെ ജീവിതം. മഹാനടി എന്ന് ഒരു കാലത്ത് വിളിക്കപ്പെട്ടിരുന്ന സാവിത്രിയുടെ ജീവിതം പിന്നീട് ദുരിതമയമായി. ഒടുവില്‍ ആരോരും സഹായത്തിനില്ലാതെ അസുഖം ബാധിച്ചാണ് മരിച്ചത്.
സാമന്തയെക്കുറിച്ച് സിദ്ധാര്‍ത്ഥ് നടത്തിയ ട്വീറ്റും പിന്നീട് വാര്‍ത്തയായി. “ഉലുണ്ടുര്‍പേട്ടയിലെ തെരുവുപട്ടിയ്‌ക്ക് നാഗൂര്‍ ബിരിയാണി കിട്ടിയാല്‍, അതിനെ പിന്നെ ആര്‍ക്കും തടയാനാവില്ല.” – ഇതായിരുന്നു ട്വീറ്റ്. അധികം വൈകാതെ സാമന്ത നാഗചൈതന്യയുമായി പ്രണയം തുടങ്ങിയ വാര്‍ത്തകള്‍ പുറത്തുവന്നു തുടങ്ങി.
എന്തായാലും ഇപ്പോള്‍ സിദ്ധാര്‍ത്ഥിന്റെ മോദി വിരുദ്ധതയ്‌ക്കു പിന്നിലുള്ള ആത്മാര്‍ത്ഥതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്തെങ്കിലും രഹസ്യ അജണ്ടയോ രഹസ്യ ഫണ്ടിങ്ങോ ഉണ്ടെന്നും സംശയം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: