ന്യൂദല്‍ഹി:എക്നാഥ് ഷിന്‍ഡെയ്‌ക്ക് മുഖ്യമന്ത്രി പദം കൊടുക്കേണ്ടി വരികയും അദ്ദേഹത്തിന്റെ കീഴില്‍ ഉപമുഖ്യമന്ത്രിപദം സമ്മര്‍ദ്ദത്തിന് വഴങ്ങി ഏറ്റെടുക്കേണ്ടി വരികയും ചെയ്യേണ്ടിവന്ന ഫഡ്നാവിസിനെ പരിഹസിച്ച ഇന്ത്യ ടുഡേ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശിയുടെ വയടക്കുന്ന മറപുടി നല്‍കി ഷെഹ്സാദ് പൂനവാല. “ബിജെപി വക്താവ് ഉത്തരവാദിത്വും ത്യാഗവും ബിജെപിയില്‍ ഉണ്ട്. ചിലപ്പോള്‍ ഇത് രണ്ടും കൂട്ടിമുട്ടും. ഫഡ് നാവിസ് അദ്ദേഹത്തിന്റെ കടമ നിര്‍വ്വഹിക്കുകയാണ് ചെയ്തത്. അതില്‍ ഉത്തരവാദിത്വവും ത്യാഗവും ഉണ്ട്.” – ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയ്‌ക്ക് നല്‍കി ഉപമുഖ്യമന്ത്രി ഏറ്റെടുത്ത തീരുമാനത്തെക്കുറിച്ച് പൂനാവാല പറഞ്ഞുനിര്‍ത്തിയപ്പോള്‍ രാജ് ദീപിന് വേറെ ചോദ്യങ്ങളില്ലായിരുന്നു.
മുന്‍കൂട്ടി ആസൂത്രണം ചെയ്യാതെ മുഖ്യമന്ത്രി പദം ഏക് നാഥ് ഷിന്‍ഡേയ്‌ക്ക് നല്‍കി ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കേണ്ടി വന്നത് വഴി ദേവേന്ദ്ര ഫഡ് നാവിസ് അങ്ങേയറ്റം ആശക്കുഴപ്പത്തിന്റെ സന്ദേശമല്ലെ ജനങ്ങളിലേക്കെത്തിച്ചതെന്ന പ്രസ്തവാനയോടെയാണ് രാജ് ദീപ് സര്‍ദേശായി ചര്‍ച്ച തുടങ്ങിവെച്ചത്. .
“4.30യ്‌ക്ക് വാര്‍ത്താസമ്മേളനം വിളിച്ച് ദേവേന്ദ്ര ഫഡ് നാവിസ് പറഞ്ഞു: “ഞാന്‍ മുഖ്യമന്ത്രിയല്ല, ഏക് നാഥ് ഷിന്‍ഡേയായിരിക്കുംമുഖ്യമന്ത്രി, ഞാന്‍ ഈ സര്‍ക്കാരിനെ ഭാഗമായിരിക്കില്ല” എന്ന്.
എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷം ജെപി നദ്ദ പറയുന്നു ദേവേന്ദ്ര ഫഡ്നാവിസിനോട് ഈ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയാകാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന പ്രസ്താവന വരുന്നു. 7.30ന് വീണ്ടും വാര്‍ത്താസമ്മേളനത്തില്‍ ദേവേന്ദ്ര ഫഡ്നാവിസ് പറയുന്നു ഞാന്‍ ഈ സര്‍ക്കാരിന്റെ ഭാഗമാകും. ഉപമുഖ്യമന്ത്രിയാകും എന്ന്. ഇത് ബിജെപിയ്‌ക്കുള്ളിലെ ആശയക്കുഴപ്പമല്ലേ പുറത്തുകൊണ്ടുവന്നത് “- ചര്‍ച്ച തുടങ്ങിവെച്ച് ഇന്ത്യ ടുഡേ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാജ് ദീപ് സര്‍ദേശായി പറഞ്ഞു.
“2014ല്‍ ഫഡ്നാവിസ് മന്ത്രിസഭയില്‍ വെറും മന്ത്രിയായിരുന്നു ഏക്നാഥ് ഷിന്‍ഡെ. അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായിരുന്ന ഒരു നേതാവ് പിന്നീട് തങ്ങളേക്കാള്‍ അംഗബലം കുറഞ്ഞ ഒരു കക്ഷിയുടെ കീഴില്‍ ഉപമുഖ്യമന്ത്രിയാകേണ്ടി വരുന്നത് നാണക്കേടല്ലേ?”- വിഷമം പിടിച്ച ചോദ്യമായിരുന്നു രാജ് ദീപ് സര്‍ദേശായി ഉയര്‍ത്തിയത്.
” കഴിഞ്ഞ രണ്ടര വര്‍ഷം മഹാരാഷ്‌ട്ര ഭരിച്ചത് മഹാ വികാസ് അഘാഡിയല്ല, മഹാ വസൂല്‍ അഘാഡിയും മഹാ വിദ്വേഷി അഘാഡിയും മഹാ വിചിത്ര അഘാഡിയും ആയിരുന്നു. ബിജെപി എന്നാല്‍ സത്ത (അധികാരം) മാത്രമല്ല, സിദ്ധാന്തവും ആണ്. ഇവിടെ പാര്‍ട്ടിയും പ്രദേശവും ആണ് മുഖ്യം അല്ലാതെ അവനവന്‍ അല്ല. ശ്യാമ പ്രസാദ് മുഖര്‍ജി, നരേന്ദ്രമോദിജി, അമിത്ഷാജി, ജെ.പി. നദ്ദജി, ദേവേന്ദ്ര ഫഡ്നാവിസ് ജി എല്ലാവും വലി യ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. ബീഹാറില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയതും ഇതേ വിശാല ലക്ഷ്യത്തിന്റെ ഭാഗമാണ്. ഉത്തരവാദിത്വും ത്യാഗവും ബിജെപിയില്‍ ഉണ്ട്. ചിലപ്പോള്‍ ഇത് രണ്ടും സംഗമിക്കും. ഇതിന്റെ സംഗമമാണ് മുഖ്യമന്ത്രി പദം ത്യജിച്ചതിലൂടെ, പിന്നീട് ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്തതിലൂടെ ഫഡ് നാവിസ് നിര്‍വ്വഹിച്ചത്.”- ബിജെപി വക്താവ് ഷെഹ് സാദ് പൂനവാലയുടെ ഈ മറുപടിയ്‌ക്ക് മുന്നില്‍ രാജ് ദീപിന് ഉത്തരം മുട്ടി.
രാജ് ദീപ് സര്‍ദേശായി: എന്നാല്‍ എന്തുകൊണ്ട് 106 എംഎല്‍എമാരുടെ പിന്തുണയുള്ള വലിയ നേതാവായ ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കിയില്ല. വെറും 36 എംഎല്‍എമാരുള്ള ഏക് നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കി?
ഷെഹ്സാദ് പൂനവാല: രാജ്ദീപ്, 2019ല്‍ മോദിയെയും ദേവേന്ദ്രഫഡ്നാവിസിനെയും വെച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി. പിന്നീട് ബിജെപിയെ ചവിട്ടി, ബാല്‍താക്കറെയും വീര്‍ സവര്‍ക്കറെയും മറന്ന് അവര്‍ എന്‍സിപിയും കോണ്‍ഗ്രസുമായി കൈകോര്‍ത്തപ്പോള്‍ രാജ് ദീപ്, നിങ്ങള്‍ എല്ലാം ഇതാ പുതിയ പരീക്ഷണം എന്ന് പറഞ്ഞ് കയ്യടിച്ചു. അന്ന് ഹിന്ദുത്വത്തെ അപമാനിച്ചുകൊണ്ടുള്ള ഒരു മുന്നണിയായിരുന്നു അത്.
രാജ് ദീപ് സര്‍ദേശായി: അന്ന് ശിവസേന മുഖ്യമന്ത്രി വേണ്ടെന്ന് പറഞ്ഞ നിങ്ങള്‍ രണ്ടര വര്‍ഷത്തിന് ശേഷം ശിവസേന മുഖ്യമന്ത്രിയെ വാഴിക്കുന്നു. എന്താണിത്?
ഷെഹ്സാദ് പൂനവാല:ഏക്നാഥ് ഷിന്‍ഡേ നയിക്കുന്ന 39 ശിവസേന എംഎല്‍എമാര്‍ റിബലുകളും ഉദ്ധവിന്റെ കൂടെയുള്ള 16 എംഎല്‍എമാര്‍ ഒറിജിനലും എന്നുമാണോ താങ്കള്‍ പറയുന്നത്. ബാല്‍താക്കറെയുടെയും ആനന്ദ് ദിഘെയുടെയും പാതയില്‍ നടക്കുന്ന ഏക് നാഥ് ഷിന്‍ഡെ പക്ഷക്കാരാണോ റിബല്‍ അതോ ബാല്‍ താക്കറെയെ കഴിഞ്ഞ രണ്ടര വര്‍ഷക്കാലമായി തള്ളിക്കളഞ്ഞ ഉദ്ധവ് പക്ഷമാണോ റിബല്‍?ഇപ്പോള്‍ ഒറിജിനല്‍ ശിവസേനയാണ് ബിജെപിയ്‌ക്കൊപ്പമുള്ളത്. അവര്‍ക്കാണ് മുഖ്യമന്ത്രിസ്ഥാനം കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: