അറിവിന്റെ പുതിയ ലോകവുമായി അഞ്ചുവയസ്സുകാരി പ്യാലിയുടെ കാഴ്ചകള്‍ക്ക് തുടക്കം കുറിക്കുകയാണ്. അവള്‍ക്കൊപ്പം അവളുടെ എല്ലാമെല്ലാമായ സിയയുടെയും ലോകം ഇവിടെ തുറക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും അകാലത്തില്‍ വിട പറഞ്ഞകന്ന അതുല്യനടന് എന്‍.എഫ്. വര്‍ഗീസിന്റെ സ്മരണാര്‍ത്ഥമുള്ള എന്‍.എഫ്. വര്‍ഗീസ് പിക്ചേഴ്സും ചേര്‍ന്ന് നിര്‍മിക്കുന്ന പ്യാലിയിലെ മനോഹരമായ ടൈറ്റില്‍ സോങ്ങ് പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പ്രശാന്ത് പിള്ളൈ ഈണം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ്. ഹരിശങ്കറാണ്.
സഹോദര ബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ബബിതയും റിനും ചേര്‍ന്നാണ്. പ്യാലി എന്ന ഒരു കൊച്ചുമിടുക്കിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. കുട്ടികളുടെ മനം കവരുന്ന പ്രമേയമാണ് ചിത്രത്തിന്റേത്.
ആര്‍ട്ടിനും ബാലതാരത്തിനുമുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ പ്യാലി ജൂലൈ എട്ടിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ബാര്‍ബി ശര്‍മ്മ, ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നിര്‍മാതാവ് സോഫിയ വര്‍ഗ്ഗീസ് & വേഫറര്‍ ഫിലിംസ്, ക്യാമറ- ജിജു സണ്ണി, സംഗീതം- പ്രശാന്ത് പിള്ള, എഡിറ്റിങ് – ദീപു ജോസഫ്, പ്രൊജക്റ്റ് ഡിസൈനര്‍- ഗീവര്‍ തമ്പി, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, പ്രൊഡക്ഷന്‍ ഡിസൈനര്‍- സന്തോഷ് രാമന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷിഹാബ് വെണ്ണല, പിആര്‍ഒ – പ്രതീഷ് ശേഖര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: