തിരുവനന്തപുരം:കെജി സെന്റര്‍ ആക്രമണത്തില്‍ പ്രതികരണവുമായി മുന്‍മന്ത്രിയും സിപിഎം നേതാവുമായ എം.എം മണി.പലവട്ടം ക്ഷമിച്ചിട്ടുണ്ട് എന്നു കരുതി എപ്പോഴും അത്് പ്രതീക്ഷിക്കരുതെന്ന് എം.എം മണി ഫെയസ്ബുക്കിലൂടെ മുന്നറിപ്പ് നല്കി. വ്യാഴാഴച്ച രാത്രി 11.30 ഓടെയാണ് തിരുവനന്തപുരത്തെ എകെജി സെന്റിന് നേരെ ഇരുചക്രവാഹനത്തില്‍ എത്തിയ അജ്ഞാതന്‍ ബോംബെറിഞ്ഞത്.
സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് എല്‍ഡിഎഫ് പ്രതികരിച്ചു.എന്നാല്‍ ബോംബെറിഞ്ഞ അക്രമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ടെന്നും അധികം താമസിയാതെ പ്രതികളെ പിടികൂടുമെന്നും എഡിജിപി വിജയ് സാഖറെ അറിയിച്ചു.കൂടുതല്‍ ആളുകള്‍ സംഭവത്തില്‍ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: