തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് മദ്രസകള്‍ക്കെതിരെ സംസാരിച്ചു എന്നാരോപിച്ച് പ്രതിഷേധം. ആള് ഇന്ത്യാ ഇമാം കൗണ്‍സിലാണ് കഴിഞ്ഞദിവസം രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. ഗവര്‍ണര്‍ മദ്രസകള്‍ക്കെതിരേ വെറുപ്പ് പ്രചരിപ്പിക്കുന്നു എന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.
രാജ്ഭവന് വെറുപ്പുല്‍പ്പാദന ഫാക്ടറിയാവുന്നു എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധ പരിപാടി. മാര്‍ച്ചില്‍ നൂറോളം മദ്രസ ഉസ്താദുമാരും മതപണ്ഡിതരും പങ്കെടുത്തു.
മദ്രസകളില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കണണെന്നും മദ്രസ പഠനം അല്ല കുട്ടികള്‍ക്ക് നല്‍കേണ്ടതെന്നും ആരിഫ് മുഹമ്മദ് ഖാന് കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. ഉദയ്പൂര്‍ കോലപാതകത്തിന്റെ പശ്ചാത്തലവത്തിലായിരുന്നു ഗവര്‍ണറുടെ പ്രതികരണം. തലയറുക്കുന്നതാണോ മറുപ്രവൃത്തി എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഇതാണോ നിയമം എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്ന് നോക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
മദ്രസ പഠനം അല്ല കുട്ടികള്‍ക്ക് നല്‍കേണ്ടതെന്നും പൊതു പാഠ്യപദ്ധതിയില്‍ അടിസ്ഥാനമായ വിദ്യാഭ്യാസമാണ് കുട്ടികള്‍ക്ക് വേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. 14 വയസ്സ് വരെ പ്രാഥമിക വിദ്യാഭ്യാസം കിട്ടേണ്ടത് കുട്ടികളുടെ അവകാശമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: