ധ്യാന്‍ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി അനില്‍ ലാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ചീനാ ട്രോഫിയുടെ പൂജ തിരുവനന്തപുരത്ത് നടന്നു. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങില്‍ മന്ത്രിമാരായ സജി ചെറിയാന്, എം.എല്‍.എമാരായ ദലീമ ജോജോ, മാണി സി കാപ്പന്, ചലച്ചിത്ര താരങ്ങളായ മധുപാല്‍, ധ്യാന്‍ ശ്രീനിവാസന്, പൊന്നമ്മ ബാബു, ഷെഫ് സുരേഷ് പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, വര്‍ക്കേഴ്സ് ടാക്കീസ് എന്നീ ബാനറുകളില്‍ അനൂപ് മോഹന്‍, ആഷ്ലിന് ജോയ് എന്നിവര്‍ ചേര്‍ന്നാണ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ചിത്രം നിര്‍മ്മിക്കുന്നത്.പുതുമുഖം ദേവിക രമേഷ് ആണ് ചിത്രത്തിലെ നായിക.
ചിത്രത്തില്‍ സംവിധായകന് ജോണി ആന്റണി, ജാഫര്‍ ഇടുക്കി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി ജോണി ആന്റണിയും, ഓട്ടോറിക്ഷ തൊഴിലാളിയായി ജഫാര്‍ ഇടുക്കിയും എത്തുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ എറണാകുളം, തുറവൂര്‍, പള്ളിത്തോട് എന്നിവിടങ്ങളാണ്. എന്‍.എം ബാദുഷ, ബഷീര്‍ പി.ടി എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍.
സന്തോഷ് അണിമ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റിങ്: രഞ്ജന്‍ എബ്രഹാം, സംഗീതം: സൂരജ് സന്തോഷ് & വര്‍ക്കി, ആര്‍ട്ട്: അസീസ് കരുവാരക്കുണ്ട്, പ്രൊഡക്ഷന്‍ കണ്ട്രോളര്: സനൂപ് ചങ്ങനാശ്ശേരി, കോസ്റ്റ്യൂം: ശരണ്യ, മേക്കപ്പ്: അമല്‍ ചന്ദ്രന് & സജിത്ത് വിതുര, പി.ആര്.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: