മേപ്പാടി: ചെമ്പ്രാപീക്ക് ഇക്കോ ടൂറിസത്തിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വര്‍ധന. 200 പേര്‍ക്കാണ് ഒരു ദിവസം ട്രക്കിങ് അനുവദിക്കൂ. അഞ്ച് പേരടങ്ങിയ ട്രക്കിങ് സംഘത്തിന് 1500 രൂപയാണ് പുതിയ ടിക്കറ്റ് നിരക്ക്.
നാളെ മുതല്‍ നിരക്ക് വര്‍ദ്ധന പ്രാബല്ല്യത്തില്‍ വരും. അഞ്ച് പേരില്‍ കൂടുതലുണ്ടെങ്കില്‍ അധികമായി വരുന്ന ഒരോരുത്തര്‍ക്കും 200 രൂപയാണ് നിരക്ക്. വിദ്യാര്‍ഥികള്‍ക്ക് യഥാക്രമം 750 രൂപയും 100 രൂപയുമാണ്. വാച്ച്ടവര്‍ വിസിറ്റിങിനുള്ള ടിക്കറ്റ് നിരക്ക് 20 രൂപയും വിദ്യാര്‍ഥികള്‍ക്ക് 15 രൂപയുമാണ്. ക്യാമറ ഉപയോഗിക്കുന്നതിന് 40 രൂപയുടെ ടിക്കറ്റ് കൂടി എടുക്കണം.
വിദേശികള്‍ക്കുള്ള നിരക്കിലും മാറ്റമുണ്ട് അഞ്ച് പേരടങ്ങിയ സംഘത്തിന് 3000 രൂപയാണ് നിരക്ക്. അധികമായി വരുന്ന ഒരാരുത്തര്‍ക്കും 600 രൂപയും. വിസിറ്റിങിന് 30രൂപയും ക്യാമറ ഉപയോഗിക്കാന്‍ 80 രൂപയുമാണ് നിരക്ക്. ട്രക്കിങ് സന്ദര്‍ശന സമയം രാവിലെ ഏഴ് മുതല്‍ 12 വരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: