മുംബൈ: മഹരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്യും. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നാണ് അവസാനം വരെ കരുതിയതെങ്കിലും സംയുക്ത വാര്‍ത്തസമ്മേളനത്തില്‍ ഫഡ്നാവിസ് തന്നെയാണ് ഷിന്‍ഡെയുടെ പേര് പ്രഖ്യാപിച്ചത്. വിമത ശിവസനേ നേതാക്കള്‍ക്ക് വലിയ ആത്മവിശ്വാസം നല്കുന്ന പ്രഖ്യാപനമാണ് ബിജെപിയില്‍ നിന്നുണ്ടായത്. ദര്‍ബാര്‍ ഹാളില്‍ രാത്രി ഏഴരയ്ക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. മുംബൈയില്‍ തിരികെ എത്തിയ ഷിന്‍ഡെ ഫഡ്നാവിസിനെ വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തി. ശേഷം ഇരുവരും ഒന്നിച്ചാണ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചത്. ബിജെപി മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. 21 ബിജെപി മന്ത്രിമാരും 13 ശിവസേന വിമത മന്ത്രിമാരും പുതിയ മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തന്നെ പിന്തുണയ്ക്കുന്ന 49 അംഗങ്ങള്‍ ഒപ്പിട്ട കത്ത് ഷിന്‍ഡെ സമര്‍പ്പിച്ചു. അതേസമയം, മറ്റ് വിമത എം.എല്‍.എമാര്‍ ഗോവയില്‍ തന്നെ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: