മുംബൈ: വിമത നീക്കത്തിന് ശേഷം ആദ്യമായി ഏകനാഥ് ഷിന്‍ഡെ മുംബൈയില്‍ എത്തി. മുംബൈ വിമാനത്താവളത്തില്‍ എത്തിയ അദേഹത്തെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു. ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതിയിലെത്തി അദേഹത്തെ സന്ദര്‍ശിച്ച ഷിന്‍ഡെ യാത്രമദ്ധേയ കാത്തുനിന്ന പ്രവര്‍ത്തകരെ കൈ ഉയര്‍ത്തി ആശിര്‍വാദം അര്‍പ്പിച്ചു.
താന്‍ ഉപമുഖ്യമന്ത്രിയാകും എന്ന അഭ്യൂഹങ്ങള്‍ ഷിന്‍ഡെ നേരത്തെ തള്ളിയിരുന്നു. ബാല്‍താക്കറെയുടെ ആദര്‍ശം ഉയര്‍ത്തിപ്പിടിക്കുകയും മഹാരാഷ്ട്രയുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുന്നതെന്നും അദേഹം വ്യക്തമാക്കി. ബിജെപിയുമായി മന്ത്രി സഭയെക്കുറിച്ച് ചര്‍ച്ച നടത്തിയെന്ന അഭ്യൂഹങ്ങള്‍ അവാസ്തവമാണെന്നും വ്യഴാഴ്ച രാവിലെ ഷിന്‍ഡെ ട്വീറ്റ് ചെയ്തു.
ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍, പങ്കജാ മുണ്ടെ എന്നീ നേതാക്കള്‍ അദേഹത്തെ സ്വീകരിച്ചു. ഇന്ന് തന്നെ ഷിന്‍ഡെ ഗവര്‍ണറെ കാണുമെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: