ബെംഗളുരു: രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മ്മുവിന് പിന്തുണക്കാന്‍ തീരുമാനിച്ച് ജനതാ ദള്‍ സെക്യുലര്‍. മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച്.ഡി കുമാര സ്വാമിയാണ് മുര്‍മ്മുവിന് പിന്തുണ നല്‍കുന്നതായി സൂചന നല്‍കിയത്. അവര്‍ ഇതിനോടകം വിജയിച്ചു കഴിഞ്ഞിട്ടുകൂടി അവര്‍ നമ്മുടെ പിന്തുണ ആവശ്യപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയുമായി മുര്‍മ്മു സംസാരിക്കുകയും ചെയ്‌തെന്ന് കുമാര സ്വാമി വ്യക്തമാക്കി.
ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഢയുമായി ദ്രൗപതി മുര്‍മ്മു ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്തുണ അഭ്യര്‍ത്ഥിക്കാനായി നേരിട്ട് ബംഗളുരുവില്‍ എത്താമെന്നും മുര്‍മ്മു അറിയിച്ചിരുന്നു.
എന്നാല്‍ ദേശീയഘടകത്തിന്റെ തീരുമാനം വെട്ടിലാക്കിയിരിക്കുന്നത് ജെഡിഎസ് സംസ്ഥാന ഘടകത്തെയാണ്. കേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പം മന്ത്രിസഭയിലുള്ള പാര്‍ട്ടിക്ക് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെ പിന്തുണയ്‌ക്കാതെ വേറെ നിര്‍വാഹമില്ല. എന്നാല്‍ കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം അവഗണിക്കാനും സാധിക്കില്ല.
വിഷയത്തില്‍ സംസ്ഥാന ഘടകം നിലപാട് വ്യക്തമാക്കിയിട്ടില്ല. കേരള ഘടകത്തിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ പാര്‍ട്ടി അനുവദിക്കുമെന്നാണ് സംസ്ഥാന ഘടകത്തിന്റെ പ്രതീക്ഷ.
ലോക്‌സഭയിലും രാജ്യസഭയിലുമായി രണ്ട് എംപിമാരും കര്‍ണാടക നിയമനിര്‍മ്മാണ സഭയില്‍ 31 അംഗങ്ങളുമാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: