ലണ്ടന്‍: വിംബ്ള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചിന് മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയം. ഓസ്ട്രേലിയയുടെ തനാസി കൊക്കിനാക്കിസിനെ പരാജയപ്പെടുത്തി ദ്യോകോ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. ദ്യേകോയുടെ മേല്‍ ഒരു രീതിയിലൂം ആധിപത്യം സഥാപിക്കാന്‍ ഓസ്ട്രേലിയന്‍ താരത്തിന് കഴിഞ്ഞില്ല. നേരിട്ടുള്ള സെറ്റിനാണ് ദ്യോകോയുടെ ജയം. സ്കോര്‍: 6-1, 6-4, 6-2.
അതേസമയം, കാസ്പര്‍ റൂഡിനെ അട്ടിമറിച്ച് ഫ്രഞ്ച് താരമായ യൂഗോ ഹംബേര്ട്ട് മൂന്നാം റൗണ്ടില്‍ കടന്നു. ലോക മുന്നാം നമ്പര്‍ താരത്തിനെയാണ് യൂഗോ പരാജയപ്പെടുത്തിയത്. ആദ്യ സെറ്റില്‍ മുന്നിട്ടു നിന്ന റൂഡിന് മറ്റ് മൂന്ന് സെറ്റുകളിലും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. സ്കോര്‍: 6-2, 2-6, 5-7, 4-6. മൂന്നാം റൗണ്ടില്‍ ഡേവിഡ് ഗോഫിനെയാണ് യൂഗോ നേരിടുക. സെബാസ്റ്റ്യന്‍ ബെയ്സിനെ പരാജയപ്പെടുത്തിയാണ് ഗോഫ് മൂന്നാം റൗണ്ടില്‍ കടന്നത്. സ്കോര്‍: 6-1, 6-2, 6-4.
വനിതാ സിംഗിള്‍സില്‍ കരോളിന പ്ലിസ്കോവ രണ്ടാം റൗണ്ടില്‍ കടന്നു. തെരേസ മാര്ട്ടിണിക്കോവയെ പരാജയപ്പെടുത്തിയാണ് കരോളിന് രണ്ടാം റൗണ്ടില്‍ കടന്നത്. 7-6, 5-7. ഒരു സെറ്റിനായിരുന്നു കരോളിനയുടെ ജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: