തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊറോണ കേസുകള്‍ കുതിച്ചുയരുന്നു. ഇന്ന് 4,805 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 7 പേര് മരിച്ചതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇന്നലെയും നാലായിരത്തിലധികമായിരുന്നു രോഗികളുടെ എണ്ണം.
രാജ്യത്ത് ഇന്നലെ 14,506 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ 30 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് നീങ്ങുകയാണ്. ഇതുവരെ 99,602 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.35 ശതമാനമായി ഉയര്‍ന്നു.
ആരോഗ്യ വകുപ്പ് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിന് കത്തയച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. രാജ്യത്തെ കോവിഡ് രോഗികളില്‍ ഭൂരിഭാഗവും കേരളത്തിലും മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: