പത്തനംതിട്ട:കോന്നി ചിറ്റുമുക്കില്‍ വെച്ച് തിരുവനന്തപുരം നേമം സ്വദേശിനിയായ 46കാരിയ്ക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍.ചിറ്റുമുക്ക് കാലായി സ്വദേശി മോഹന്‍കുമാറിനെയാണ് പോലീസ് പിടികൂടിയത്.ഇയാള്‍ അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയിലായിരുന്നതിനാല്‍ ഇയാളെ ആശുപ്ത്രില് പ്രവേശിപ്പിച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസം മോഹന്‍കുമാറിന്റെ വീട്ടില്‍വെച്ച് യുവതിയുടെ കഴുത്തില്‍ കുത്തേറ്റത്.
കുത്തേറ്റ യുവതി പ്രാണരക്ഷാര്‍ത്ഥം വീടിന് പുറത്തേക്ക് ഓടുകയായിരുന്നു.നഗ്നമായനിലയില്‍ കഴുത്തില്‍നിന്ന് ചോരവാര്‍ന്ന അവസ്ഥയിലാണ് യുവതിയെ നാട്ടുകാര്‍ കണ്ടത്.നാട്ടുകര്‍ ഇവര്‍ക്ക് വസ്ത്രം നല്‍കിയതിന് ശേഷം പോലീസില്‍ അറിയിച്ചു.പോലീസ് എത്തി ഇവരെ ആശുപ്ത്രിയില്‍ എത്തിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് യുവതി പറയുന്നത് മോഹന്‍കുമാറും, യുവതിയും റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരാണ്.ഇവര്‍ക്കിടയില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു.സ്ഥലക്കച്ചവടത്തിലെ കമ്മീഷനും, കടം വാങ്ങിയതുമായി അഞ്ച് ലക്ഷത്തോളം രൂപ മോഹന്‍കുമാര്‍ യുവതിക്ക് കൊടുക്കാനുണ്ട്. കഴിഞ്ഞ ദിവസം പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു എന്നാണ് യുവതിയുടെ ആരോപണം.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.യുവതിയുടെ മൊഴിയുടെ സത്യാവസ്ഥയും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: