ന്യൂദല്‍ഹി: ചാനല്‍ ചര്‍ച്ചയില്‍ പ്രവാചകന്റെ ജീവിതം തുറന്നു കാട്ടിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചയാളുടെ തലയറത്തുമാറ്റിയ സംഭവത്തില്‍ രാജസ്ഥാനില്‍ വ്യാപക സംഘര്‍ഷം. പ്രതികളെ പിടിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയതോടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് സമാധാനത്തിന് ആഹ്വാനം ചെയ്തു. വളരെ ദുഃഖകരമായ സംഭവമാണ്. അതൊരു ചെറിയ സംഭവമല്ല, സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ് സംഭവിച്ചത്. കുറ്റവാളികള്‍ രക്ഷപ്പെടില്ലന്നും ഗെഹലോട്ട് പറഞ്ഞു.
നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് താലിബാന്‍ മോഡല്‍ ആക്രമണം രാജസ്ഥാനില്‍ നടന്നത്. തയ്യല്‍കാരനായ കനയ്യലാല്‍ അളവെടുക്കുന്നതിനിടെയാണ് തലയറുത്തത്. ഉദയ്പൂരിലെ മാല്‍ദാസ് സ്ട്രീറ്റ് ഏരിയയില്‍ രണ്ട് പേര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയത്. കശാപ്പ് കത്തിക്കാണ് പരസ്യമായി ഇവര്‍ തലയറുത്തത്. കൊലപാതം നടത്തുന്നതിന്റെ ദൃശ്യം ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച അക്രമികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി മുഴക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.
.കൊലപാതകികളെ കസ്റ്റഡിയില്‍ എടുത്തതായി രാജസ്ഥാന്‍ ഡി ജി പി അറിയിച്ചു. രാജ്‌സമന്‍ദില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന് പിന്നാലെ പ്രതിഷേധവുമായി പ്രദേശവാസികള്‍ തെരുവിലിറങ്ങി. ഇതേ തുടര്‍ന്ന് പ്രദേശത്തെ കടകള്‍ പോലീസ് അടപ്പിച്ചിട്ടുണ്ട്. ഉദയ്പുരില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആയിരത്തിലധികം പേലീസുകരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: