മുംബൈ: ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുടെ ഡയറക്ടര്‍ സ്ഥാനം രാജിവച്ച് മുകേഷ് അംബാനി. പകരം മകനും സ്ഥാപനത്തിന്റെ നോണ്‍ എക്സിക്യൂട്ടിവ് ഡയറക്ടറുമായ ആകാശ് അംബാനി ടെലികോം കമ്പനിയുടെ ചെയര്‍മാനായി നിയമിച്ചു.
ഇന്നലെ ജൂണ്‍ 27നായിരുന്നു മുകേഷ് അംബാനി കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങിയത്. പകരം പങ്കജ് മോഹന്‍ പവാര്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റു. ജിയോയുടെ ബോര്‍ഡ് മീറ്റിങ് യോഗത്തിലാണ് തീരുമാനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: