ലക്‌നൗ: നബാര്‍ഡ് സംഘടിപ്പിച്ചിരിക്കുന്ന ഓഫ്ഫാം പ്രൊഡ്യൂസര്‍ കമ്പനികളുടെ ദേശീയ കോണ്‍ക്ലേവ് ഇന്ന് ലക്‌നൗ ബാങ്കേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റില്‍ ആരംഭിച്ചു. കോണ്‍ക്ലേവ് നബാര്‍ഡ് ചെയര്‍മാന്‍ ഡോ. ഗോവിന്ദ രാജുലു ചിന്താല ഉദ്ഘാടനം ചെയ്തു. അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഓഫ്ഫാം പ്രൊഡ്യൂസര്‍ കമ്പനികളുടെ പ്രസക്തിയെയും നിരവധി അവസരങ്ങളേയും ഭാവിയെയും പറ്റി പരാമര്‍ശിച്ചു.
ഈ കോണ്‍ക്ലേവില്‍ ഇന്ത്യയാകമാനമുള്ള 58 ഓഫ്ഫാം പ്രൊഡ്യൂസര്‍ കമ്പനികളും അവയുടെ 120ല്‍പ്പരം പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. കേരളത്തിനെ പ്രതിനിധീകരിച്ച് ബാലരാമപുരം ഹാന്‍ഡ്‌ലൂം പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡും (ബി. എച്ച്. പി. സി. എല്‍.) പ്രോമോട്ടിംഗ് ഇന്‍സ്റ്റിറ്റിയൂട്ടായ സിസ്സയും ആണ് പങ്കെടുക്കുന്നത്.
മനോഹരമായ രീതിയില്‍ സ്റ്റാള്‍ ക്രമീകരിച്ച് ബി. എച്ച്. പി. സി. എല്‍. ന്റെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നമ്മുക്കായെന്ന് ജി.ആര്‍ ചിന്താല പറഞ്ഞു. പരമ്പരാഗത കൈത്തറി സാരി, വേഷ്ടി രീതിയില്‍ നിന്നും വ്യത്യസ്തമായി വിവിധ ശൈലിയിലുള്ള വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ ( ഡിസൈനര്‍ വസ്ത്രങ്ങള്‍, ബെഡ് ഷീറ്റുകള്‍, ഷാളുകള്‍ തുടങ്ങിയ… ) പ്രദര്‍ശിപ്പിച്ചിട്ടുണ്ട.
മറ്റ് ഓഫ്ഫാം പ്രൊഡ്യൂസര്‍ കമ്പനികളെ തട്ടിച്ചു നോക്കുമ്പോള്‍ ബി. എച്ച്. പി. സി. എല്‍. താരതമ്യേന ഇളയതാണങ്കിലും നമ്മുടെ നാടിന്റെ കൈത്തറി പെരുമയും ആധുനികതയും വിളിച്ചോതുന്ന രീതിയിലായിരുന്നു നമ്മുടെ സ്റ്റാള്‍. സ്റ്റാള്‍ സന്ദര്‍ശിച്ച നബാര്‍ഡ് ചെയര്‍മാന്‍ ഡോ. ജീ. ആര്‍. ചിന്താല അവറുകള്‍ നമ്മെ അഭിനന്ദിക്കുകയും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകിച്ച് മാര്‍ക്കറ്റിംഗിനും മറ്റും നബാര്‍ഡിന്റെ ഭാഗത്തുനിന്നുള്ള സഹായവും അദ്ദേഹം ഉറപ്പു നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: