എല്‍മാവു : ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സൗഹൃദം പങ്കുവെയ്ക്കുന്ന യുഎസ് പ്രസിഡന്റ് ജോബൈഡന്റെ ദൃശ്യങ്ങള്‍ വൈറലാവുന്നു. മോദിയെ വിളിച്ച് അടുത്തേയ്ക്ക് ചെന്ന് പ്രത്യേകം സംസാരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു.
ജി 7 ഉച്ചകോടിയില്‍ ഗ്രൂപ്പ് ഫോട്ടോയെടുക്കുന്നതിനിടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുമായി സംസാരിക്കവേയാണ് ബൈഡന് മോദിയുടെ അടുത്തേയ്ക്ക് ചെല്ലുകയും അദ്ദേഹത്തിന്റെ തോളില്‍ തട്ടി. ഇരുവരും പരസ്പരം അഭിവാദ്യം ചെയ്യുന്നതും സൗഹൃദം പങ്കിടുന്നതിന്റേയം വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. മോദിയെ കണ്ട് മറ്റ് നേതാക്കളുടെ ഇടയില്‍ നിന്നും നടന്ന് വരുന്ന ബൈഡനേയും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.
എല്‍മാവുവിലെ ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയിലെത്തും. അന്തരിച്ച യുഎഇ മുന്‍ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വേര്‍പാടില്‍ നേരിട്ട് അനുശോചനം രേഖപ്പെടുത്തും. ഒപ്പം പുതിയ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി തെരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ അഭിനന്ദിക്കും. രാത്രിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: