Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പശ്മീന ഇനത്തില്‍പ്പെട്ട ആടുകളില്‍ നിന്ന് കശ്മീരി ഷാളുകള്‍; നബാര്‍ഡ് സംഘടിപ്പിച്ച ഓഫ്-ഫാം പ്രൊഡ്യൂസര്‍ കമ്പനികളുടെ ദേശീയ കോണ്‍ക്ലേവ് ആരംഭിച്ചു

ഈ കോണ്‍ക്ലേവില്‍ ഇന്ത്യയാകമാനമുള്ള 58 ഓഫ്-ഫാം പ്രൊഡ്യൂസര്‍ കമ്പനികളും അവയുടെ 120-ല്‍പ്പരം പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. കേരളത്തിനെ പ്രതിനിധീകരിച്ച് ബാലരാമപുരം ഹാന്‍ഡ്‌ലൂം പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡും (ബി. എച്ച്. പി. സി. എല്‍.) പ്രോമോട്ടിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായ സിസ്സയും ആണ് പങ്കെടുക്കുന്നത്. മനോഹരമായ രീതിയില്‍ സ്റ്റാള്‍ ക്രമീകരിച്ച് ബി. എച്ച്. പി. സി. എല്‍. ന്റെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നമ്മുക്കായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2022, 11:05 pm IST
in Thiruvananthapuram

തിരുവനന്തപുരം: നബാര്‍ഡ് സംഘടിപ്പിച്ചിരിക്കുന്ന  ഓഫ്-ഫാം പ്രൊഡ്യൂസര്‍ കമ്പനികളുടെ ദേശീയ കോണ്‍ക്ലേവ് ഇന്ന് ലക്‌നൗ ബാങ്കേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റില്‍ ആരംഭിച്ചു. കോണ്‍ക്ലേവ് നബാര്‍ഡ് ചെയര്‍മാന്‍ ഡോ. ഗോവിന്ദ രാജുലു ചിന്താല ഉദ്ഘാടനം ചെയ്തു. അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഓഫ്-ഫാം പ്രൊഡ്യൂസര്‍ കമ്പനികളുടെ പ്രസക്തിയെയും നിരവധി അവസരങ്ങളേയും ഭാവിയെയും പറ്റി പരാമര്‍ശിച്ചു. കൂടാതെ നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന ചില ഓഫ്-ഫാം പ്രൊഡ്യൂസര്‍ കമ്പനികളുടെ വിജയഗാഥകളും ഡോ. ജീ. ആര്‍. ചിന്താല ഉദാഹരണങ്ങളായി ഉദ്ധരിച്ചു.  

ലഡാക്കില്‍ -45 ഡിഗ്രി സെല്‍ഷ്യസ് തണുപ്പില്‍ മാത്രം കാണപ്പെടുന്ന പശ്മീന ഇനത്തില്‍പ്പെട്ട ആടുകളില്‍ നിന്നാണ് ലോകപ്രശസ്തമായ കശ്മീരി ഷാളുകള്‍ നിര്‍മ്മിക്കുന്നത്. ഇത്തരം പശ്മീന ഇനം ആടുകള്‍ മാത്രമേ മികച്ച നിലവാരത്തിലും നീളത്തിലുമുള്ള കമ്പിളി രോമങ്ങള്‍ പ്രദാനം ചെയ്യുന്നുള്ളു പക്ഷേ ആഗോളതാപനം മൂലം ഉണ്ടാകുന്ന കാലവസ്ഥ വ്യതിയാനവും മറ്റും ഇവയുടെ ആവാസവ്യവസ്ഥയെയും കമ്പിളി ഉല്‍പ്പാദനത്തെയും സാരമായി ബാധിക്കുകയും  പരമ്പരാഗതമായി കാശ്മീരി ഷാളുകള്‍ നിര്‍മ്മിക്കുന്ന ആളുകള്‍ക്ക് വലിയ പ്രതിസന്ധിയുമായി മാറിയ സമയത്താണ് അവിടം കേന്ദ്രമാക്കി ഒരു ഓ. എഫ്. പി. ഓ. ഘീീാLooms of Ladakh രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചത്. ഈ ഓ. എഫ്. പി. ഓ. അവിടത്തെ പരമ്പരാഗത കശ്മീരി ഷാളുകള്‍ നിര്‍മ്മിക്കുന്ന ആളുകള്‍ക്ക് കൈത്താങ്ങായി മാറി, ഇന്ന് ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഷാളുകളുടെ. നിലവാരമനുസരിച്ച്  ഒരേണ്ണത്തിന് ?1,00,000 വരെ നേടിക്കൊടുക്കുന്നു. അതുപോലെ തന്നെ ലോകപ്രശസ്തമാണ്  കോലാപ്പൂരി ചെരുപ്പുകളും. പരമ്പരാഗതമായ രീതിയിലുള്ള നിര്‍മ്മാണം ഇത്  നിര്‍മ്മിക്കുന്ന കരകൗശല വിദഗ്ധര്‍ക്ക് സ്ഥിരമായ ഒരു വരുമാനം നല്‍കുമായിരുന്നില്ല എന്നാല്‍ അവിടെ ആരംഭിച്ച നബാര്‍ഡിന്റെ ഓ. എഫ്. പി. ഓ. വഴി ചെറിയ തോതില്‍ യന്ത്രവല്‍ക്കരണവും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സാധ്യതകളും ഒരുപോലെ ഉപയോഗപ്പെടുത്തിയപ്പോള്‍ ഈ മേഖലയില്‍ പണിയെടുക്കുന്ന കരകൗശല വിദഗ്ധര്‍ക്ക് സ്ഥിരമായ മികച്ച വരുമാനം ഉറപ്പാക്കാന്‍ സാധിച്ചു. വടക്കുകിഴക്കന്‍ മേഖലയില്‍ മിസോറമില്‍ സമീപകാലത്ത് 800-റോളം നെയ്‌ത്തുകാരുമായി  പ്രവര്‍ത്തനം ആരംഭിച്ച കൈത്തറി ഓ. എഫ്. പി. ഓ. . Ramlai Handloom Producer Organization തങ്ങളുടെ പ്രവര്‍ത്തനമികവ് കൊണ്ടും മികച്ച ഉല്‍പ്പന്നങ്ങളാലും   പ്രതിമാസം ശരാശരി 1.5 കോടി രൂപ വിറ്റുവരവ് നേടുന്നു. ഈ മേഖലയിലെ തന്നെ ഏറ്റവും മികച്ച ഒരു ഉദാഹരണമാണീസംരംഭം. 

3 വര്‍ഷംകൊണ്ട് ഇത്രയും നേട്ടം കൈവരിച്ച ഇവര്‍ തങ്ങളുടെ ഉല്‍പന്നങ്ങളുടെ വൈവിദ്ദീകരണവും ഉല്‍പ്പാദനക്ഷമതയും  കൊണ്ട് പ്രതിമാസ വരുമാനം 3 കോടിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്. ഈ ഉദാഹരണങ്ങളിലൂടെ രാജ്യത്തെ ഏത് വിദൂര ഭാഗങ്ങളിലുള്ള കാര്‍ഷികേതര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നബാര്‍ഡിന്റെ ഓ. എഫ്. പി. ഓ. കള്‍ വഴി പരമ്പരാഗതമായ തങ്ങളുടെ തനത് ഉല്‍പ്പന്നങ്ങള്‍ മികച്ച നിലയില്‍ ഉല്‍പ്പാദിപ്പിച്ച് വിപണനം നടത്തി സ്ഥിര വരുമാനം നേടാന്‍ കഴിയും  എന്ന് ഇത്തരം  ചെറിയ ചെറിയ കൂട്ടായ്‌മകള്‍ കാണിച്ചു തരുന്നു. ഇവ ഈ മേഖലയിലേക്ക് കടന്നുവരുന്ന തുടക്കക്കാര്‍ക്ക് ഉത്തേജനവും പ്രചോദനവും ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

ഈ കോണ്‍ക്ലേവില്‍   ഇന്ത്യയാകമാനമുള്ള 58 ഓഫ്-ഫാം പ്രൊഡ്യൂസര്‍ കമ്പനികളും അവയുടെ 120-ല്‍പ്പരം പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. കേരളത്തിനെ പ്രതിനിധീകരിച്ച് ബാലരാമപുരം ഹാന്‍ഡ്‌ലൂം പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡും (ബി. എച്ച്. പി. സി. എല്‍.) പ്രോമോട്ടിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായ സിസ്സയും ആണ് പങ്കെടുക്കുന്നത്. മനോഹരമായ രീതിയില്‍ സ്റ്റാള്‍ ക്രമീകരിച്ച് ബി. എച്ച്. പി. സി. എല്‍. ന്റെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നമ്മുക്കായി. പരമ്പരാഗത കൈത്തറി സാരി, വേഷ്ടി രീതിയില്‍ നിന്നും വ്യത്യസ്തമായി വിവിധ ശൈലിയിലുള്ള വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ ( ഡിസൈനര്‍ വസ്ത്രങ്ങള്‍, ബെഡ് ഷീറ്റുകള്‍, ഷാളുകള്‍ തുടങ്ങിയ… ) പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചു. മറ്റ് ഓഫ്-ഫാം പ്രൊഡ്യൂസര്‍ കമ്പനികളെ തട്ടിച്ചു നോക്കുമ്പോള്‍ ബി. എച്ച്. പി. സി. എല്‍. താരതമ്യേന ഇളയതാണങ്കിലും   നമ്മുടെ നാടിന്റെ കൈത്തറി പെരുമയും ആധുനികതയും വിളിച്ചോതുന്ന രീതിയിലായിരുന്നു നമ്മുടെ സ്റ്റാള്‍. സ്റ്റാള്‍ സന്ദര്‍ശിച്ച നബാര്‍ഡ് ചെയര്‍മാന്‍ ഡോ. ജീ. ആര്‍. ചിന്താല അവറുകള്‍ നമ്മെ അഭിനന്ദിക്കുകയും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകിച്ച് മാര്‍ക്കറ്റിംഗിനും മറ്റും നബാര്‍ഡിന്റെ ഭാഗത്തുനിന്നുള്ള സഹായവും  അദ്ദേഹം ഉറപ്പു നല്‍കി. അദ്ദേഹത്തിന് സിസ്സയുടെ ബ്രോഷറുകളും  അടുത്തിടെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ കോപ്പികളും സമ്മാനിച്ചു. കോണ്‍ക്ലേവിനോട് അനുബന്ധിച്ച് വിവിധ ഓ. എഫ്. പി. ഓ. കളെ പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ വേണ്ടി സ്റ്റാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. അതില്‍ കേരള തനിമയും ആധുനികതയും കൊണ്ട് നമ്മുടെ സ്റ്റാള്‍ ശ്രദ്ധേയമായി. മറ്റ് ഓഫ്-ഫാം പ്രൊഡ്യൂസര്‍ കമ്പനികളുടെ സ്റ്റാളുകളെയും ഉല്‍പ്പന്നങ്ങളെയും പറ്റി അവ എല്ലാം സന്ദര്‍ശിച്ച ശേഷം അടുത്ത പോസ്റ്റില്‍ വിശദീകരിക്കാം. അങ്ങനെ ഒന്നാം ദിനം പ്രൗഢമായ ഗംഭീരമായ ഉദ്ഘാടനവും മറ്റ് സെഷന്‍നുകളുമായി കടന്ന് പോകുന്നു. തുടര്‍ന്നുള്ള വിവരങ്ങള്‍ പിന്നീട് കുറിക്കാം…

Tags: Handloom
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗാന്ധി ജയന്തി ദിവസം ഒരു ഖാദി ഉല്‍പ്പന്നം വാങ്ങാന്‍ ആഹ്വാനം ചെയ്ത് നരേന്ദ്രമോദി,പാരമ്പര്യവും നൂതനാശയങ്ങളും സംയോജിപ്പിച്ചാല്‍ അത്ഭുതകരമായ ഫലങ്ങള്‍

India

തദ്ദേശീയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ദേശീയ കൈത്തറി ദിനാചരണം ഉദ്ഘാടനം ചെയ്തു

India

ദേശീയ കൈത്തറി ദിനം: തിങ്കളാഴ്ച പ്രഗതി മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രിപങ്കെടുക്കും

Kerala

മോദിക്കും അമിത് ഷായ്‌ക്കും ഓണക്കോടി കണ്ണൂരില്‍നിന്ന് സമ്മാനിക്കുന്നത് കൈത്തറികൊണ്ടുള്ള കുര്‍ത്ത

Kerala

ഓണം കൈത്തറി വിപണന മേള 2022 സെപ്റ്റംബര്‍ ഏഴു വരെ; ഉദ്ഘാടനം വ്യവസായ മന്ത്രി ഇന്ന് കിഴക്കേക്കോട്ടയില്‍ നിര്‍വഹിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.