അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്ത് കലാപക്കേസില്‍ കുടുക്കാന്‍ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ ടീസ്റ്റ സെതല്‍വാദിനെയും മുന്‍ഡിജിപി ആര്. ബി ശ്രീകുമാറിനെയും ജൂലൈ രണ്ടു വരെ അഹമ്മദാബാദ് മെട്രോപോളിറ്റന്‍ കോടതി പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കേസില്‍ ശനിയാഴ്ചയാണ് ഗുജറാത്ത് പോലീസ് ടീസ്റ്റയെ മുംബൈയില്‍ നിന്നും ആര്.ബി. ശ്രീകുമാറിനെ ഗാന്ധിനഗറില്‍ നിന്നും അറസ്റ്റു ചെയ്തത്. ഇവരെ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. സെതല്‍വാദ്, ആര്‍ബി ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവര്‍ക്ക് കലാപക്കേസ് സജീവമാക്കി നിര്‍ത്തിയതിലും മോദിയെ കുടുക്കാന്‍ ശ്രമിച്ചതിലുമുള്ള പങ്ക് കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ ശനിയാഴ്ച തന്നെ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.
സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം നിയമിച്ച സംഘത്തിന്റെ അധ്യക്ഷന്‍ ഭീകരവിരുദ്ധ സ്ക്വാഡ് മേധാവി ദീപന് ഭദ്രനാണ്. ഡിസിപി( െ്രെകം) ചൈതന്യ മന്ദാലിക്, എടിഎസ് എസ്പി സുനില്‍ ജോഷി, സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ് ഡെപ്യൂട്ടി എസ്പി ബിസി സോളങ്കി എന്നിവരടക്കം ആറംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയയുടെ വേദനയും വികാരവും മുതലെടുത്ത് അവരെക്കൊണ്ട് ഹര്‍ജികള്‍ നല്‍കിച്ചും പുതിയ ആരോപണങ്ങള്‍ ഉന്നയിപ്പിച്ചും കേസ് നിലനിര്‍ത്തിയത് ടീസ്റ്റയാണെന്നും അവരുടെ ഇടപെടല്‍ ദുഷ്ടലാക്കോടെയായിരുന്നുവെന്നും വ്യാജ ആരോപണങ്ങളാണ് അവര്‍ നിരത്തിയതെന്നും സുപ്രീംകോടതി കണ്ടെത്തിയിരുന്നു.
ആര്.ബി. ശ്രീകുമാറും സഞ്ജീവ് ഭട്ടും അതൃപ്തരായ പോലീസ് ഉദ്യോഗസ്ഥരായിരുന്നുവെന്നും ഇവര്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയെ കലാപക്കേസില്‍ കുടുക്കാന്‍ പച്ചക്കള്ളങ്ങളാണ് പറഞ്ഞതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇങ്ങനെ ദുഷ്ടലാക്കോടെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി എടുക്കാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: