മുംബൈ:ശിവസേനയ്ക്കുള്ളില്‍ നടന്നത് അട്ടിമറിയല്ലെന്നും മഹാരാഷ്ട്രയിലെ ജനങ്ങള്‍ ആഗ്രഹിച്ചതാണെന്നും വിമത ശിവസേന നേതാവ് ഏക് നാഥ് ഷിന്‍ഡെയുടെ മകന് ശ്രീകാന്ത് ഷിന്‍ഡെ എംപി. ഉദ്ധവ് താക്കറെയും കുടുംബവും ഏതാനും വേണ്ടപ്പെട്ടവരും ഹിന്ദുത്വ മറന്ന് ഭരണം നടത്തിയതാണ് ശിവസേനയിലെ ഭൂരിപക്ഷം വരുന്ന എംഎല്‍എമാരെയും അകറ്റിയത്.
ഗുവാഹത്തിയില്‍ നിന്നും 40 വിമതനേതാക്കളുടെ ജഡം മാത്രമേ വരൂ എന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ പ്രസ്താവനയോടും ശ്രീകാന്ത് ഷിന്‍ഡെ എംപി പ്രതികരിച്ചു. അയാള്‍ക്ക് ആളുകളെ ഭീഷണിപ്പെടുത്താം. പക്ഷെ ഞങ്ങളെ അതിന് കിട്ടില്ല- ശ്രീകാന്ത് ഷിന്‍ഡെ പറഞ്ഞു.
റാവൂത്തിനെ ഇഡി വിളിപ്പിച്ചതിനോടും ശ്രീകാന്ത് ഷിന്‍ഡെ പ്രതികരിച്ചു. “ഇഡി സമന്‍സ് കിട്ടയിതിന് എന്റെ ആശംസകള്‍ സഞ്ജയ് റാവുത്ത്”- ഇതായിരുന്നു ഷിന്‍ഡെയുടെ പ്രതികരണം. അസമിലെ ഗുവാഹത്തിയില്‍ കഴിയുന്ന വിമത ശിവസേന ക്യാമ്പില്‍ നിന്നും ശക്തമായ പ്രതികരണങ്ങളുയര്‍ത്തി മഹാരാഷ്ട്ര അറിയുന്ന യുവനേതാവായി മാറിയിരിക്കുകയാണ് ഏക് നാഥ് ഷിന്‍ഡേയുടെ മകന് ശ്രീകാന്ത്. ഇംഗ്ലീഷ് ടിവി ചാനലുകളോട് വിമത ശിവസേന സംഘത്തെ പ്രതിനിധീകരിച്ച് സംസാരിക്കുന്നത് ശ്രീകാന്ത് ഷിന്‍ഡേയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: