കണ്ണൂര്‍: കണ്ണൂർ: പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തരായ തായിനേരിയിലെ ടി അമൽ, മൂരിക്കൊവ്വലിലെ എംവി അഖിൽ എന്നിവരാണ് അറസ്റ്റിലായത്. മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.
പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും പോലീസ് അറസ്റ്റ് ചെയ്തില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് എന്നിവര്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. മുഖ്യമന്ത്രി പിണറായി വിജയനെതിരായി വിമാനത്തില്‍ പ്രതിഷേധം നടന്ന ജൂണ്‍ 13ന് രാത്രിയാണ് ഗാന്ധിപ്രതിമയുടെ തലയറുത്ത സംഭവം നടന്നത്.
പയ്യന്നൂരിലെ കോണ്‍ഗ്രസ് ബ്ളോക്ക് ഓഫീസില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ത്തത്. വെട്ടി മാറ്റിയ തല പ്രതിമയുടെ തന്നെ മടിയിൽ വച്ച നിലയിലായിരുന്നു. ഓഫീസിന്റെ ജനല്‍ ചില്ലുകളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: