മുംബൈ: വിമത ശിവസേന എംഎല്‍എമാരുടെ വീടുകളും ഓഫീസുകളും തകര്‍ത്ത സംഭവങ്ങളുടെ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി കേന്ദ്ര സുരക്ഷാസേനയെ തയ്യാറാക്കി നിര്‍ത്താന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ബി.എസ്. കോഷിയാരി ഞായറാഴ്ച ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നം ഉണ്ടായേക്കുമെന്ന സൂചന കണക്കിലെടുത്താണ് കേന്ദ്രത്തോട് മഹാരാഷ്ട്ര ഗവര്‍ണര്‍ കേന്ദ്രസേനയെ ഒരുക്കി നിര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ജൂണ്‍ 25ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയ്ക്ക് ഗവര്‍ണര്‍ അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. വിമത ശിവസേന എംഎല്‍എമാര്‍ക്ക് സുരക്ഷ പൊലീസ് സുരക്ഷ നല്കാന് സംസ്ഥാന പൊലീസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ശിവസേന പ്രവര്‍ത്തകര്‍ വിമത എംഎല്‍എമാരുടെ ഓഫീസും വീടുകളും തകര്‍ക്കുമ്പോള്‍ പൊലീസ് മൂകസാക്ഷികളായി നോക്കി നില്‍ക്കുകയായിരുന്നുവെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തുന്നു.
സ്ഥിതിവിശേഷം മോശമായാല്‍ ഉടനടി ഇടപെടാന്‍ ആവശ്യമായ കേന്ദ്രസേനയെ സജ്ജമാക്കാന്‍ ഗവര്‍ണര്‍ കത്തില്‍ ആവശ്യപ്പെടുന്നു. കോവിഡ് മൂലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഗവര്‍ണര്‍ കോഷിയാരി ഞായറാഴ്ചയാണ് വീണ്ടും ഓഫീസില്‍ എത്തിയത്. ഇതിനിടെ അസമില്‍ കഴിയുന്ന 15 വിമത ശിവസേന എംഎല്‍എമാര്‍ക്ക് കേന്ദ്ര ആഭ്യന്ത്രരമന്ത്രാലയം വൈ പ്ലസ് വിഭാഗത്തില്‍പ്പെട്ട സുരക്ഷ നല്കാന് ഉത്തരവിട്ടിട്ടുണ്ട്.
ഞായറാഴ്ച ശിവസേന വക്താവ് സഞ്ജയ് റാവത്ത് ഭീഷണിയുടെ സ്വരത്തില്‍ വിമത ശിവസേന എംഎല്‍എമാരെ വെല്ലുവിളിച്ചിരുന്നു. ഉദ്ധവ് താക്കറെയുടെ മകനും വിമതര്‍ തിരിച്ചെത്തിയാല്‍ വര്‍ളി വഴി വരണമെന്നും താക്കീത് ചെയ്തിരുന്നു. വിമത എംഎല്‍എമാരെ ശാരീരികമായി ആക്രമിക്കും എന്ന ധ്വനി ഉയര്‍ത്തുന്ന ഭീഷണികളാണ് ഇരവരും നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: