കൊച്ചി: നടന് ഷമ്മി തിലകനെ അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്നുള്ള മാധ്യമ വാര്‍ത്തകള്‍ തള്ളി താരസംഘടനയായ അമ്മ. ജനറല്‍ ബോഡി മീറ്റിങ്ങിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് സംഘടന നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ല.
ഷമ്മി തിലകനെ സംഘടനയില്‍ നിന്ന് പുറത്താക്കണം എന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും നടപടിയെന്നും അമ്മ പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയിലും മറ്റും അമ്മയ്ക്കെതിരെ ഷമ്മി തിലകന് പറഞ്ഞിട്ടുണ്ട്. അമ്മ മാഫിയ സംഘമാണ് എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിനാല്‍ അമ്മയുടെ അംഗങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ ജനറല്‍ ബോഡിയിലും ഇത് പറഞ്ഞതാണ്. ഇത്തവണ പൊതുയോഗം ശക്തമായ എതിര്‍പ്പു രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ അദ്ദേഹത്തിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ പൊതുയോഗം എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അദ്ദേഹത്തെക്കൂടി വിളിച്ച് അദ്ദേഹത്തിനു പറയാനുള്ളതു കേട്ടതിനു ശേഷമായിരിക്കും നടപടിയിലേക്ക് പോകുക. ഭൂരിഭാഗം പേരും അദ്ദേഹത്തെ പുറത്താക്കണം എന്ന അഭിപ്രായമാണ് ഉയര്‍ത്തിയത്. എന്നാല്‍ അതിനു മുന്‍പായി അദ്ദേഹത്തെ കേള്‍ക്കേണ്ട ബാധ്യതയുണ്ടെന്നും സിദ്ധിഖും ഇടവേള ബാബുവും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: