ന്യൂദല്‍ഹി: ഗുണ്ടായിസം കൊണ്ട് വിമത ശിവസേന നേതാക്കളെ അടിച്ചമര്‍ത്തുന്ന പഴയ സേനാകളി വേണ്ടെന്ന പരോക്ഷ താക്കീത് നല്‍കി കേന്ദ്ര ആഭ്യന്തര വകുപ്പ്. ജീവന് ഭീഷണിയുള്ള ഏക് നാഥ് ഷിന്‍ഡേ ഉള്‍പ്പെടെ 15 നേതാക്കള്‍ക്കാണ്. വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയതായി കേന്ദ്ര ആഭ്യന്തരവകുപ്പ് പ്രഖ്യാപിച്ചത്.
കേന്ദ്ര പാരമിലിറ്ററി ഫോഴ്സിന് (സിആര്‍പിഎഫ്) ഇത് സംബന്ധിച്ച നിര്‍ദേശം ലഭിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഉദ്ധവ് താക്കറെയോട് കൂറുള്ള ശിവസേന ഗുണ്ടകള്‍ ഏതാനും വിമത നേതാക്കളുടെ ഓഫീസ് അടിച്ചുതകര്‍ത്തിരുന്നു. മാത്രമല്ല ഇവര്‍ക്കുള്ള സുരക്ഷ മഹാവികാസ് അഘാദി സര്‍ക്കാര്‍ പിന്‍വലിച്ചതായി പ്രഖ്യാപനമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഏക് നാഥ് ഷിന്‍ഡേ ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷയ്‌ക്കായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് അഭ്യര്‍ത്ഥന നടത്തിയിരുന്നു. അഭ്യര്‍ത്ഥനയില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.
ഏക് നാഥ് ഷിന്‍ഡെ, രമേഷ് ബൊര്‍നാരെ, മങ്കേഷ് കുദാല്‍കര്‍, സഞ്ജയ് ശിര്‍സത്, ലതാബായി സോനാവാനെ, പ്രകാസ് സര്‍വെ, സദാനന്ദ് സരണവ്ങ്കര്‍, യോഗേഷ് ദാദ കാദം, പ്രതാപ് സര്‍നായ്ക്, യാമിനി ജാധവ്, പ്രദീപ് ജയ്സ്വാള്‍, സഞ്ജയ് റാത്തോഡ്, ദാദാജി ഭൂസേ, ദിലീപ് ലാന്‍ഡെ, ബാലാജി കല്യാണര്‍, സന്ദീപന്‍ ഭൂമാരെ എന്നിവര്‍ക്കാണ് സിആര്‍പിഎഫ് സുരക്ഷ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
വിമത ശിവസേന എംഎല്‍എമാരെ ശിവസേന ഗുണ്ടകളെ വിട്ട് ആക്രമിക്കുക എന്ന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ തന്ത്രത്തോടുള്ള ശക്തമായ താക്കീതാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: