അഗര്‍ത്തല: ത്രിപുര ഉപതെരഞ്ഞെടുപ്പില്‍ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയ്ക്ക് വിജയം. ടൗണ്‍ ബോര്‍ഡോവാലി നിയോജക മണ്ഡലത്തില്‍ നിന്നും 16,870 വോട്ടുകള്‍ക്കാണ് മാണിക് സാഹ വിജയിച്ചത്. കോണ്‍ഗ്രസിന്റെ ആശിഷ് കുമാര്‍ സാഹയെയാണ് മാണിക് സാഹ പരാജയപ്പെടുത്തിയത്.
മുഖ്യമന്ത്രിയായിരുന്ന ബിപ്ലബ് കുമാര്‍ ദേബ് രാജിവെച്ചതിനെ തുടര്‍ന്നാണ് മാണിക് സാഹ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. തുടര്‍ന്ന് ജനവിധി തേടുകയായിരുന്നു. ബോര്‍ഡോവാലി കൂടാതെ ത്രിപുരയിലെ അഗര്‍ത്തല, സുര്‍മ, ജബരാജ് നഗര്‍ എന്നീ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നിരുന്നു.
ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കോട്ടയും ബിജെപി പിടിച്ചെടുത്തു. ജബരാജ് നഗറില്‍ ബിജെപിയുടെ മൊലീന ദേബ്നാഥ് ആണ് ഉജ്ജ്വല വിജയം നേടി സിപിഎമ്മിന്റെ പെട്ടിയിലെ അവസാന ആണികളില്‍ ഒന്നായത്. സിപിഎമ്മിന്റെ ശൈലേന്ദ്ര ചന്ദ്രനാഥ് ആയിരുന്നു എതിര് സ്ഥാനാര്‍ത്ഥി.
സിപിഎമ്മിന്റെ പരമ്പരാഗത മണ്ഡലമായിരുന്നു ജബരാജ് നഗര്‍. 4572 വോട്ടുകള്‍ക്കാണ് മൊലീന ദേബ്നാഥ് വിജയിച്ചത്. മൊലീന ദേബ്നാഥിന് 18769 വോട്ടുകള്‍ ലഭിച്ചു. സിപിഎം സ്ഥാനാര്‍ത്ഥിക്ക് 14,197 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസിന് ഇവിടെ 1440 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
അഗര്‍ത്തലയില്‍ കോണ്‍ഗ്രസിന്റെ സുദീപ് റോയ് ബര്മന് വിജയിച്ചിരുന്നു.സുദീപ് റോയ് ബര്മന് 17, 431 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ഡോ. അശോക് സിന്‍ഹ 14, 268 വോട്ടുകളാണ് സ്വന്തമാക്കിയത്. സുര്‍മ മണ്ഡലത്തിലും ബിജെപി മുന്നിലാണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: