തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടറുടെ വേഷത്തിലെത്തി പണം കവര്‍ന്നതായി പരാതി. പേ വാര്‍ഡില്‍ ഡോക്ടറുടെ വേഷത്തിലെത്തി രോഗിയുടെ കൂട്ടിരിപ്പുകാരില്‍ നിന്നും പണം കവരുകയായിരുന്നു. വെഞ്ഞാറമ്മൂട് ഇളമ്പ സ്വദേശി ഹൃദ്രോഗിയായ ഗോമതിയുടെ കൂട്ടിരിപ്പുകാര്‍ക്കാണ് പണം നഷ്ടമായത്.
ശനിയാഴ്ച രാത്രി എട്ടേകാലോടെ വാര്‍ഡില്‍ ഡോക്ടറുടെ വേഷത്തിലെത്തിയ ആള് ഗോമതിയെ പരിശോധിച്ചു. സ്റ്റെതസ്കോപ്പ് അടക്കം ഇട്ട് എത്തിയതിനാല്‍ ഡോക്ടറാണെന്ന വിശ്വാസമായിരുന്നു ഗോമതിയും ഭിന്നശേഷിക്കാരിയായ മകള്‍ സുനിതയും വിശ്വസിച്ചത്. ഇയാള്‍ ഇന്ന് പുലര്‍ച്ചയോടെ വീണ്ടും എത്തുകയും എല്ലാവരും ഉറക്കത്തിലാണെന്ന് ഉറപ്പുവരുത്തി പണം അടങ്ങിയ രണ്ട് പേഴ്സുകളുമായി കടന്നുകളയുകയായിരുന്നു.
വാതിലിന് കുറ്റിയിടാന്‍ മറന്നതിനാല്‍ ഇയാള്‍ക്ക് അനായാസം റൂമിന് അകത്തേയ്ക്ക് കയറാന്‍ പറ്റി. തിുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്തു നിന്നുള്ള സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെങ്കിലും പരാതി പറഞ്ഞപ്പോള്‍ പോലീസനെ സമീപിക്കെന്ന മറുപടിയാണ് നല്‍കിയത്.
44 ആം നമ്പര്‍ പേ വാര്‍ഡിലാണ് മോഷണം നടന്നത്. ഹൃദയവാള്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഗോമതിയും കൂട്ടിരിപ്പുകാരും അഞ്ചുദിവസം മുമ്പാണ് മെഡിക്കല്‍ കോളേജിലെത്തിയത്. ശസ്ത്രക്രിയ പൂര്‍ത്തിയായി. ഇതിന് മുമ്പും ഡോക്ടറുടെ വേഷം ധരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മോഷണം നടന്നിട്ടുണ്ട്. ആശുപത്രിയില്‍ കയറി മരുന്ന് മോഷ്ടിക്കുന്ന അവസ്ഥവരെയുണ്ടായിട്ടുുള്ളതാണെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: