തിരുവനന്തപുരം: ഭരതനാട്യത്തിന്റെ ഉയര്‍ച്ചയും വളര്‍ച്ചയും ഉത്ഭവവും തുടങ്ങി ശിവ ഭക്തിരസങ്ങളുടെ സംവേദനവും വി?വ?രി?ച്ച് നടിയും പ്രശസ്ത നര്‍ത്തകിയുമായ ശോഭനയും സംഘവും അവതരിപ്പിച്ച ‘ഭാണിക’ പ്രേക്ഷക ഹൃദയം കവര്‍ന്നു. വട്ടിയൂര്‍?ക്കാ?വ് ഗുരുഗോപിനാഥ് നടന ഗ്രാമത്തില്‍ നടക്കുന്ന നാട്യോത്സവം ഡാന്‍സ് ഫെസ്റ്റിവെല്ലിലെ മൂന്നാം ദിനമാണ് ശോഭന നടനത്താല്‍ ആസ്വാദ്യകരമായത്. സൃഷ്ടിയിലും നിരൂപണത്തിലും മൗലികാവലംബമായി പ്രസിദ്ധി നേടിയ ഭരതമുനിയുടെ
നാട്യശാസ്ത്രത്തിന്റെ വിവിധ ഭാവങ്ങള്‍, ഉത്ഭവം, രസപ്രധാനം തുടങ്ങിയവ നൃത്തത്തിലൂടെ പ്രേക്ഷക മുന്നിലെത്തി. ഭരതനെ ആസ്പദമാക്കി നന്ദികേശ്വരന് രചിച്ച അഭിനയദര്‍പ്പണത്തിന്നനുസരിച്ചാണ് ഇതിലെ അഭിനയവഴികള്‍ സ്വീകരിച്ചിട്ടുള്ളത്.
ശബ്ദങ്ങളിലും, വര്‍ണങ്ങളിലുമാണ് ഭരതനാട്യത്തിലെ അഭിനയമെന്നുമുള്ള ജ്ഞാനം ആസ്വാദകരില്‍ നിറച്ച നൃത്താവിഷ്കാരത്തെ കൈയടികളോടെ സദസ് വരവേറ്റു. കൈലാസനാഥന് ശിവന്റെ ഭക്തരോടുള്ള സ്നേഹവും ശിവഭക്തിയുടെ വിവിധ തലങ്ങളും നൃത്തരൂപത്തില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: