കൊല്ലം: ചട്ടങ്ങളെ നോക്കുകുത്തിയാക്കിയുള്ള നിയമനങ്ങളാണ് കെഎംഎംഎലില്‍ നടക്കുന്നതെന്ന് ആരോപണം ശക്തമായി. ഭരണപക്ഷ പാര്‍ട്ടിക്കാര്‍ക്കുവേണ്ടി ഏതു നിയമങ്ങളെയും അട്ടിമറിക്കുന്ന നയമാണ് കെഎംഎംഎലില്‍ നടത്തുന്നത്. ഖലാസിയുടെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ നിരവധി പേരാണ് എത്തിയത്. എന്നാല്‍ ഒരു സഖാവ് അപ്പോഴേക്കും ആ ഒഴിവിലേക്ക് കടന്നുകഴിഞ്ഞിരുന്നു. അപേക്ഷയുമില്ല, അഭിമുഖവുമില്ല എന്നതാണ് രസകരം.
കമ്പനിയില്‍ കമ്യൂണിറ്റി ഡവലപ്മെന്റ് ഓഫീസര്‍ എന്ന തസ്തികയില്‍ ഒരുരൂപയുടെ പോലും പണിയെടുക്കാത്ത വ്യക്തിയാണ് ജോലി ചെയ്യുന്നതെന്നാണ് മറ്റൊരു ആക്ഷേപം. അദ്ദേഹത്തിന്റെ മുഖ്യമായ ജോലി കെആര്സിഎ കമ്യൂണിറ്റി എന്ന സ്ഥാപന്തതിനായി പ്രചാരണം നടത്തലാണ്. ഈ തസ്തിക നിലനില്‍ക്കെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്ന ഒരു തസ്തികയും ഒന്നാം പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ച് ഇ.പി. ജയരാജന്റെ ഇഷ്ടക്കാരനെ നിയമിച്ചു. അടുത്തതായി വെയിറ്റര്‍ കം വാച്ചര്‍ എന്ന തസ്തികയില്‍ അഞ്ച് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അതില്‍നിന്നും 150 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി.
നിയമനത്തിന് 18 ലക്ഷം രൂപ വാങ്ങിയ സിഐടിയു നേതാവിനെതിരെ ഇരയായ വ്യക്തി രേഖകളുമായി രംഗത്തെത്തി. ജോലി ലഭിക്കാതെ വന്നതോടെ ഇയാള്‍ രേഖകള്‍ വ്യവസായമന്ത്രിക്കും മുഖ്യമന്ത്രിക്കും അയച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: