സോഷ്യലിസ്റ്റ് സംസ്കാര കേന്ദ്രയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ മദര്‍ തെസേര ശ്രേഷ്ഠ പുരസ്കാരം അശ്വതി തിരുനാള്‍ ലക്ഷ്മി ഭായി തമ്പുരാട്ടിക്ക്. ഈമാസം 26ന് മസ്ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി.ആര് അനില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
ഇതിനോടൊപ്പം സമൂഹത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികള്‍ക്കും സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും പുരസ്കാരം നല്‍കും. സോഷ്യലിസ്റ്റ് സംസ്കാര കേന്ദ്രയുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇത്തവണ സിനിമാ, ടെലിവിഷന്‍ അവാര്‍ഡുകള്‍ കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജൂണ്‍ 26ന് തലസ്ഥാനത്ത് നടക്കുന്ന സോഷ്യലിസ്റ്റ് സംസ്കാര കേന്ദ്ര സില്‍വര്‍ ജൂബിലി ആഘോഷ ചടങ്ങിന്റെയും മദര്‍ തെരേസ പുരസ്കാര വിതരണ ചടങ്ങിന്റെയും ലോഗോ പ്രകാശനം മെട്രോമാന് ഇ ശ്രീധരന് നിര്‍വഹിച്ചു. കഴിഞ്ഞ 22ന് അദ്ദേഹത്തിന്റെ വസതിയില്‍ വച്ചായിരുന്നു ചടങ്ങ്.
സംഘടനയുടെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിലെ വേദിയിലാണ് നാലാമത് മദര്‍ തെരേസ പുരസ്കാര വിതരണവും നടക്കുന്നത്. ജീവ കാരുണ്യ, രാഷ്ട്രീയ, സാംസ്കാരിക, മാദ്ധ്യമ രംഗത്ത് നിന്നും ബിസിനസ് രംഗത്ത് നിന്നുള്ളവരും ട്രാന്‍സ്ജെന്‍ഡര്‍ രംഗത്ത് നിന്നുള്ളവര്‍ക്കുമാണ് മദര്‍ തെരേസ പുരസ്കാരം നല്‍കുന്നത്.
പുരസ്കാരത്തിന് അര്‍ഹരായവര്‍
അശ്വതി തിരുനാള്‍ ലക്ഷ്മി ഭായി തമ്പുരാട്ടി
ഡോ. വി.എസ്. പ്രിയ (ആദ്യ ട്രാന്സ്ജെന്റര് ഡോക്ടര്‍)
ഡോ. ബി. ഗോവിന്ദന് (ഭീമ)
ഫാദര്‍ ഡാവിസ് ചിറമേല്‍ (കിഡ്നി ഫൗണ്ടേഷന്)
കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (വി–ഗാര്‍ഡ് ചെയര്മാന്)
ഷാന്‍ (മലേഷ്യയിലെ ബിസിനസ് മാന്‍)
മാത്യു ഫ്രാന്‍സിസ് കാട്ടുക്കാരന് (ദുബായ് ബിസിനസ്)
ജോസഫ് ഫ്രാന്‍സിസ് (വിദേശത്തെ ബിസിനസ്, 24നിര്ദ്ധരായവരുടെ വിവാഹം നടത്തി)
ഹണി വര്‍ഗ്ഗീസ് (ഇന്ത്യയിലും ചൈനയിലും ബിസിനസ്)
സമദ് (വിദേശ വ്യവസായി)
നൗഷാദ് ആലത്തൂര്‍ (നിര്‍മാതാവ്)
ശ്രീന പ്രതാപന് (കോ–ഫൗണ്ടര്‍ ആന്‍ഡ് സിഇഒ ഓഫ് ഹൈറിച്ച് ഗ്രൂപ്പ്)
കെ.വി. അബ്ദുള്‍ നാസര്‍ (അക്ബര്‍ ട്രാവല്‍സ് ഉടമ)
മഹാരാജ ശിവാനന്ദന് (ചാരിറ്റി പ്രവര്‍ത്തനം)
വിദ്യ വിനു മോഹന്‍ (ചാരിറ്റി)
വിനു മോഹന്‍ (നടന്)
ഓട്ടോ രാജ (ചാരിറ്റി പ്രവര്ത്തകന്)
സിനിമാ അവാര്‍ഡുകള്‍
മികച്ച നടന്– നരേന് (അദൃശ്യം, വിക്രം)
മികച്ച നടി– ദുര്‍ഗ കൃഷ്ണ (സിനിമ– ഉടല്)
മികച്ച സംവിധാനം– രതീഷ് (സിനിമ– ഉടല്)
ഒരുത്തീ, സിബിഐ-5, പുഴു എന്നീ സിനിമകളിലെ അഭിനയത്തിന് മാളവികാ മേനോന് പ്രത്യേക പുരസ്കാരം
മികച്ച സപ്പോര്‍ട്ടിംഗ് ആക്ര്ടസ്– ടെസ്നി ഖാന് (ബ്ളാക്ക് കോഫി, വാങ്ക്)
ബെസ്റ്റ് അപ്പിയറന്‍സ് അവാര്‍ഡ്– ലെന (ഭീഷ്മ പര്‍വം, സിനിമ– 21 ഗ്രാംസ്)
ടെലിവിഷന്‍ അവാര്‍ഡുകള്‍
മികച്ച സീരിയല്‍ നടി– മനീഷ (സീരിയല്‍–പാടാത്ത പൈങ്കിളി, ഏഷ്യാനെറ്റ്)
മികച്ച സീരിയല്‍ നടന്– കൃഷ്ണകുമാര്‍ (സീരിയല്‍– കന്യാദാനം, സൂര്യാ ടിവി)
ബെസ്റ്റ് ആക്ര്ടസ് ഇന്‍ നെഗറ്റീവ് റോള്‍– ലക്ഷ്മി (സസ്നേഹം, ഏഷ്യാനെറ്റ്)
ബെസ്റ്റ് കാരക്റ്റര്‍ റോള്‍– ഉമാ നായര്‍ (സീരിയല്‍– കളിവീട്, സൂര്യാ ടിവി)
ബെസ്റ്റ് സീരിയല്‍– സാന്ത്വനം (ഏഷ്യാനെറ്റ്, ചിപ്പി രഞ്ജിത്ത്)
മികച്ച സീരിയല്‍ സംവിധാനം– കുറുപ്പ് മാരാരിക്കുളം (സീരിയല്‍ കളിവീട്)
മികച്ച പ്രോജക്റ്റ് ഡിസൈനര്‍– ജോസ് പേരൂര്‍ക്കട
ന്യൂസ് റീഡിംഗ് അവാര്‍ഡുകള്‍
മികച്ച ന്യൂസ് റീഡര്‍ക്കുള്ള പുരസ്കാരം രണ്ടുപേര്‍ക്കാണ് നല്‍കുന്നത്. മാതൃഭൂമിയിലെ ഷ്യാമിലി ശശിധരനും ന്യൂസ് 18 കേരളയിലെ അശ്വതി പിള്ളയ്ക്കും. ഈവരുന്ന ഞായറാഴ്ച അതായത് ജൂണ്‍ 26ന് മസ്ക്കറ്റ് ഹോട്ടലില്‍ വൈകിട്ട് 5 മണിക്കു നടക്കുന്ന ചടങ്ങില്‍ വച്ച് പുരസ്കാരങ്ങള്‍ കൈമാറും.
അന്തരിച്ച ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ രണ്ടുദശാബ്ദത്തോളം രക്ഷാധികാരിയായിരുന്ന സംഘടന കേരളത്തിനകത്തും പുറത്തുമായി നിരവധി ചാരിറ്റി പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നുണ്ട്. പുരസ്കാര സമര്‍പ്പണ വേദിയില്‍ വച്ച് എറണാകുളത്തും വയനാടുമായി സംഘടന നിര്‍മിച്ചു നല്കുന്ന വീടുകളുടെ പ്രഖ്യാപനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: