ന്യൂദല്‍ഹി : വ്യോമസേനയിലേല്‍ അഗ്നിവീറുകളെ നിയമിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് ഇന്ന് തുടക്കമായി. ജൂലൈ അഞ്ച് വൈകുന്നേരം അഞ്ച് മണിവരെയാണ് അപേക്ഷകള്‍ നല്‍കാം. ഉദ്യോഗാര്‍ത്ഥികള്‍ 1999 ഡിസംബര്‍ 29നും 2005 ജൂണ്‍ 29നും ഇടയില്‍ ജനിച്ചവരായിരിക്കണം.
ശാരീരിക ക്ഷമത അളക്കുന്ന പരീക്ഷയില്‍ 6 മിനിറ്റ് 30 സെക്കന്‍ഡിനുള്ളില്‍ 1.6 കിലോമീറ്റര്‍ ഓടണം. നിശ്ചിത സമയത്തിനുള്ളില്‍ 10 പുഷ് അപ്, 10 സിറ്റ് അപ്, 20 സ്‌ക്വാറ്റ് എന്നിവയും പൂര്‍ത്തിയാക്കേണ്ടതാണ്. മൂവായിരം പേര്‍ക്കാണ് ഇക്കൊല്ലം അഗിനിവീറുകളായി നിയമനം.
അതേസമയം നാവികസേനയിലേക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ശനിയാഴ്ച തുടങ്ങും. എന്നാല്‍ കരസേനയിലേക്കുള്ള രജിസ്‌ട്രേഷന്‍ ജൂലൈയിലാണ് ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: