ഇടുക്കി: ചെറുതോണി ടൗണിന്റെ സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുപ്രീകോടതി വിധിയുടെ ലംഘിച്ചെന്ന് ആക്ഷേപം. ചെറുതോണി മുതല്‍ ഇടുക്കി മെഡിക്കല്‍ കോളേജ് വരെയുള്ള ഭാഗമാണ് 3 മീറ്റര്‍ വീതി കൂട്ടി നിര്‍മിക്കുന്നത്. ഇടുക്കി ഡെവല
പ്‌മെന്റ് അതോററ്റിയുടെ കീഴിലാണ് നിര്‍മാണം നടക്കുന്ന സ്ഥലം വരുന്നത്. ഈ മാസം ആദ്യം വന്ന സുപ്രീകോടതി വിധി പ്രകാരം സംരക്ഷിത വനമേഖലക്ക് സമീപം ഇത്തരം നിര്‍മാണങ്ങള്‍ നടത്തുമ്പോള്‍ പരിസ്ഥിതി ആഘാത പഠനം നടത്തി ഈ റിപ്പോര്‍ട്ട് പ്രകാരം വേണം ജോലികള്‍ ആരംഭിക്കാന്‍. കുന്നിന്‍ ചരിവുകളുടെ സംരക്ഷണത്തിനായി മാസ്റ്റര്‍ പ്ലാന്‍ പ്രകാരം മാത്രമെ ഇവ ഇടിച്ച് നിരത്തി നിര്‍മാണം നടത്താന്‍ പറ്റുകയുള്ളൂ. എന്നാല്‍ ഈ റോഡ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ കുന്നിടിക്കാനുമാകില്ല.
എന്നാല്‍ ഇതൊന്നും തേടാതെയാണ് കുന്നുകള്‍ ഇടിച്ചുള്ള നിര്‍മാണം പുരോഗമിക്കുന്നത്. പാറയടക്കം പൊട്ടിച്ച് നീക്കിയും നിരവധി മരങ്ങളും മുറിച്ചാണ് നിര്‍മാണം നടത്തുന്നത്. പാര്‍ക്കിങ്ങിന് സ്ഥലം കണ്ടെത്തുന്നതിനായി കുന്നിടിക്കുന്നുണ്ട്. ചെറുതോണി സിപിഎം ഓഫീസിന് സമീപം ഇത്തരത്തില്‍ വലിയ കുന്നിടിച്ച് നിരത്തി കഴിഞ്ഞു. കഴിഞ്ഞവാരം മന്ത്രി റോഷി അഗസ്റ്റിനാണ് റോഡ് പണി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇതിന് മുമ്പ് വന്ന സുപ്രീകോടതി വിധി ഇവിടെ ലംഘിക്കുകയായിരുന്നു. ഇടുക്കി സംഭരണി സ്ഥിതി ചെയ്യുന്ന ഭാഗം (വെള്ളം ഉള്‍പ്പെടെ) ഇടുക്കി വന്യജീവി സങ്കേതത്തിന് കീഴിലാണ്. ഇവിടെ നിന്ന് അരകിലോ മീറ്ററില്‍ താഴെ മാത്രമാണ് ഈ റോഡിലേക്കുള്ളത്. റോഡ് നിര്‍മാണത്തിന് സോഷ്യല്‍ ഫോറസ്റ്ററി ആണ് അനുമതി നല്‍കിയതെന്നാണ് ഇടുക്കി വന്യജീവി സങ്കേതത്തിന്റെ വാര്‍ഡന്‍ പറയുന്നത്. എന്നാല്‍ മരം മുറിക്കാന്‍ അല്ലാതെ റോഡ് പണിക്ക് അനുമതി നല്‍കാന്‍ സോഷ്യല്‍ ഫോറസ്റ്ററി ആകില്ല.
റോഡ് നിര്‍മാണത്തിന് വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നേരത്തെ അനുമതി നല്‍കിയതാണെന്ന് അധികൃതര്‍ പറയുന്നത്. എന്നാല്‍ സുപ്രീംകോടതി വിധി വന്നത് ഇവരാരും അറിഞ്ഞതായും ഭാവിക്കുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഫലമായാണ് ഇത്തരത്തില്‍ ചെറുതോണി ടൗണിന് ഗുണകരമാകേണ്ട പദ്ധതിക്കെതിരെ ആക്ഷേപമുയരാന്‍ കാരണം. മറ്റൊരിടത്തും ഇല്ലാത്ത ഒരു കി.മീ. ബഫര്‍ സോണ്‍ എന്നത് ആദ്യപിണറായി മന്ത്രിസഭയുടെ കാലത്ത് 2019ലാണ് അംഗീകരിച്ചത്. ഇതാണ് സുപ്രീംകോടതി ഉത്തരവിലൂടെ ശരിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: