ന്യൂദല്‍ഹി : എന്‍ഫോഴ്മെന്റ് ഉന്നയിച്ച മിക്ക ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍യില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ വാദങ്ങള്‍ തള്ളി പ്രത്യേക സംഘം. ഇഡിയുടെ ചോദ്യങ്ങള്‍ക്കെല്ലാം ക്ഷമയോടെ കൃത്യമായി മറുപടി നല്‍കിയെന്ന രാഹുലിന്റെ വാദങ്ങളാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്.
നാഷണല്‍ ഹെറാള്ക് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ പലപ്പോഴും രാഹുല്‍ താന്‍ ക്ഷീണിതനാണെന്ന് പറഞ്ഞു. അന്വേഷണ സംഘം ഉന്നയിച്ച ചോദ്യങ്ങളില്‍ നാലില്‍ ഒന്ന് എണ്ണത്തിനും മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. എല്ലാ കാര്യങ്ങളും പെരുപ്പിച്ച് കാണിച്ചാണ് മറുപടി നല്‍കിയതെന്നും എന്‍ഫോഴ്സ്മെന്റ് വിശദീകരിച്ചു.
നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് അഞ്ച് ദിവസങ്ങളിലായി 54 മണിക്കൂറാണ് രാഹുലിനെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. ല്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്. ഇഡിയെ ഭയമില്ല, അത് വലിയ വിഷയുമല്ല.എത്ര മണിക്കൂര്‍ ചോദ്യം ചെയ്താലും ഭയക്കില്ല. കോണ്‍ഗ്രസ് നേതാക്കളെ ഭയപ്പെടുത്താനുമാകില്ല. 2 മണിക്കൂര്‍ ഒരടി പോലും നടക്കാതെ കസേരയില്‍ ഇരുന്ന് ഇഡി ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം ശാന്തമായി മറുപടി നല്‍കിയെന്നാണ് രാഹുല്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തകരോട് പറഞ്ഞത്. എസിയുള്ള ഒരു ചെറിയ മുറിയിലായിരുന്നു ചോദ്യം ചെയ്തത്.
പലതും ചോദിച്ച് ബുദ്ധിമുട്ടിക്കാന്‍ നോക്കി. ഇടയ്ക്ക് അവര്‍ എഴുന്നേറ്റ് പുറത്തുപോവാറുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും താന്‍ ആ സീറ്റില്‍ നിന്ന് എഴുന്നേറ്റില്ല. താന്‍ വിപാസനം ചെയ്യുന്നത് കൊണ്ട് ഒരുപാട് നേരം കസേരയില്‍ ഇരിക്കാന്‍ പറ്റുമെന്നും, തന്റെ ഊര്‍ജത്തില്‍ ഉദ്യോഗസ്ഥര്‍ അമ്പരന്നുപോയെന്നുമായിരുന്നു രാഹുലിന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: