പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു.അടിയേക്കണ്ടിയൂര്‍ ഊരിലെ കൃഷ്ണന്റെ ഭര്യ ദീപയാണ് ഇന്നലെ രാത്രി ഓട്ടോറിക്ഷയായില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.ദീപയുടെ പ്രസവതീയതി ഈ മാസം 27നായിരുന്നു.എന്നാല്‍ ഇന്നലെ രാത്രിയോടെ പ്രസവവേദന അനുഭവപ്പെട്ടു തുടങ്ങി.ഉടന്‍ കൃഷ്ണന് അഗളിയിലേ സ്വകാര്യആശുപ്ത്രിയിലേക്ക് ഓട്ടോയില്‍ പുറപ്പെട്ടു.
എന്നാല്‍ ആശുപ്ത്രിയില്‍ എത്തുന്നതിന് മുന്‍പ് ഗൂളിക്കടവില്‍ വെച്ച് പ്രസവം നടന്നു.ഇവരെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.രണ്ട് ദിവസം മുന്‍പ് അഞ്ച് മാസം പ്രായമുളള ഗര്‍ഭസ്ഥശിശു മരണപ്പെട്ടിരുന്നു. വിഷ്ണു , പവിത്ര ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഫ്ളൂയിഡ് കുറഞ്ഞുപോയിട്ട് തൃശ്ശൂര്‍ മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് കുഞ്ഞ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: