ന്യൂദല്‍ഹി: കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയെ ജമ്മു കശ്മീര്‍ ലഫ്റ്റ്നന്റ് ഗവര്‍ണറായി നിയോഗിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് കേന്ദ്രഭരണ പ്രദേശത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ബിജെപിയുടെ പുതിയ തീരുമാനം. നിലവില്‍ ജമ്മു കശ്മീര്‍ ലഫ്റ്റ്നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ്. ഇദ്ദേഹത്തെ മാറ്റി മുഖ്താര്‍ അബ്ബാസ് നഖ്വിയെ നിയമിക്കാനാണ് ആലോചന.
രാജ്യസഭ അംഗത്വ കാലാവധി കഴിയുന്നതിനു മുന്‍പ് തന്നെ പുതിയ പദവി നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ ആലോചന പുരോഗമിക്കുന്നത്. എംപിയല്ലാതെ ആറ് മാസം കൂടി മന്ത്രിസഭയില്‍ മുഖ്താര്‍ അബ്ബാസ് നഖ്വിക്ക് തുടരാമായിരുന്നുവെങ്കിലും അതിന് മുന്നേ തന്നെ മറ്റൊരു സ്ഥാനം നല്‍കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: