തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിലവിലുള്ള ‘ലിറ്റില്‍ കൈറ്റ്സ്’ ക്ലബുകളില്‍ അംഗത്വത്തിനായി ജൂലൈ രണ്ടിന് നടക്കുന്ന സംസ്ഥാനതല അഭിരുചി പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള പ്രത്യേക ക്ലാസ് കൈറ്റ് വിക്ടേഴ്സ് ചാനലില്‍ 23 മുതല്‍ 25 വരെ വൈകിട്ട് മൂന്നിനും ആറിനും സംപ്രേഷണം ചെയ്യും.
സോഫ്റ്റ്വെയര് അധിഷ്ഠിതമായാണ് അര മണിക്കൂര്‍ അഭിരുചി പരീക്ഷ. ലോജിക്കല്‍, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നിവയില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: